യു.കെ.വാര്‍ത്തകള്‍

ഏപ്രില്‍ ഷോക്ക്! സകല മേഖലകളിലും സേവന ബില്ലുകളും നികുതികളും ഉയരും!


ഏപ്രില്‍ എത്തിയതോടെ ബ്രിട്ടനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആഘാതം സമ്മാനിച്ചു സകല മേഖലകളിലും സേവന ബില്ലുകളും നികുതികളും ഉയരും. സകല ബില്ലുകളും ഉയരുന്ന മാസം കൂടിയാണിത്. ഒപ്പം നികുതികളും ഉയരും. ഇക്കുറി എനര്‍ജി ബില്‍ മുതല്‍ വെള്ളം, കാര്‍ ടാക്‌സ്, ടിവി ലൈസന്‍സ് എന്നുവേണ്ട ബില്ലുകള്‍ക്കൊപ്പം ഗവണ്‍മെന്റിന്റെ വക നികുതികളും വര്‍ദ്ധിപ്പിക്കുന്നതിന്റെ തിരിച്ചടിയാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.

പല ചെലവുകള്‍ ഒരേ സമയം ഉയരുന്നതിനാല്‍ ഏപ്രില്‍ മാസത്തിലെ ഈ തിരിച്ചടി വലിയ ആഘാതമാണെന്ന് വിദഗ്ധരും സമ്മതിക്കുന്നു. ചില വര്‍ദ്ധനവുകള്‍ പരിമിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി. എനര്‍ജി ബില്ലുകളില്‍ 'ഒരു പിടി' വേണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

എനര്‍ജി റെഗുലേറ്ററായ ഓഫ്‌ജെം പ്രഖ്യാപിച്ച പ്രൈസ് ക്യാപ്പ് വര്‍ദ്ധന ചൊവ്വാഴ്ച നിലവില്‍ വരുന്നതോടെ 6.4%, അഥവാ 111 പൗണ്ട് വ്യത്യാസമാണ് എനര്‍ജി ബില്ലുകളില്‍ നേരിടുക. ഇത് ശരാശരി സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് 1849 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കും.

ഇതിന് പുറമെ വാട്ടര്‍ ബില്ലുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവും ഇക്കുറി നേരിടുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും ശരാശരി 26% വര്‍ദ്ധനവാണ് നേരിടേണ്ടത്. ഇതോടെ വാര്‍ഷിക ബില്ലുകള്‍ 480 പൗണ്ടില്‍ നിന്നും 603 പൗണ്ടിലേക്ക് കുതിച്ചുചാടും.

കൗണ്‍സില്‍ ടാക്‌സാണ് മറ്റൊരു വന്‍തിരിച്ചടി നല്‍കുന്നത്. ശരാശരി ബാന്‍ഡ് ഡി പ്രോപ്പര്‍ട്ടികള്‍ക്ക് ബില്ലുകള്‍ 2025-26 വര്‍ഷം 2280 പൗണ്ടായാണ് വര്‍ദ്ധിക്കുക. ചില കൗണ്‍സിലുകള്‍ക്ക് ക്യാപ്പിനെ മറികടന്ന് നിരുതി വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ കാര്‍ ഉടമകള്‍ക്ക് റോഡ് ടാക്‌സ് ഇനത്തില്‍ 5 പൗണ്ട് അധികം വേണ്ടിവരും. കളര്‍ ടിവി ലൈസന്‍ലസിലും 5 പൗണ്ട് വര്‍ദ്ധിച്ച് 174.50 പൗണ്ടായി നിരക്ക് ഉയരും.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions