യു.കെ.വാര്‍ത്തകള്‍

ആരോഗ്യ നില തൃപ്തികരം; ചാള്‍സ് രാജാവ് പൊതു പരിപാടികളില്‍ സജീവമായി

കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാള്‍സ് രാജാവ് തിരികെയെത്തി. ചികിത്സയ്ക്കു ശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയില്‍ ചൊവ്വാഴ്ച പങ്കെടുത്തു. ചികിത്സക്കു ശേഷം ചില ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രണ്ടു ദിവസത്തേക്കുള്ള എല്ലാ അപ്പോയിന്റ്‌മെന്റുകളും മാറ്റിവച്ചിരുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയതെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു.

മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ബിര്‍മിങ്ഹാമിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമടക്കം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. അതേ സമയം ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും മറ്റൊരവസരത്തില്‍ എത്തിച്ചേരാമെന്നും ചാള്‍സ് രാജാവ് അറിയിച്ചിരുന്നു.

2024 ഫെബ്രുവരിയില്‍ ചാള്‍സ് രാജാവിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഉടന്‍ തന്നെ ചികിത്സ ആരംഭിച്ചിരുന്നു. നിലവില്‍ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions