യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ഇരുന്നൂറിലധികം പേര്‍ക്ക് നോറോ വൈറസ് ബാധ

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നിന്ന് കിഴക്കന്‍ കരീബിയനിലേക്ക് പുറപ്പെട്ട ആഡംബര കപ്പലിലെ 241 പേര്‍ക്ക് നോറോ വൈറസ് ബാധിച്ചു. വൈറസ് ബാധിതരില്‍ 224 പേര്‍ യാത്രക്കാരും 17 പേര്‍ കപ്പല്‍ ജീവനക്കാരുമാണ്. രോഗബാധിതര്‍ കപ്പലില്‍ ഐസലേഷനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ യുഎസ് ഹെല്‍ത്ത് ഏജന്‍സി സെന്റര്‍ (സിഡിസി) ആണ് യാത്രക്കാര്‍ക്ക് നോറോ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് 29 ദിവസത്തെ ഉല്ലാസ യാത്രയ്ക്കായി ഇക്കഴിഞ്ഞ മാര്‍ച്ച് 8ന് ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെട്ട കുനാര്‍ഡ് ലൈന്‍സിന്റെ ക്യൂന്‍ മേരി-2 എന്ന ആഡംബര കപ്പലിലെ യാത്രക്കാര്‍ക്കാണ് നോറോ വൈറസ് പിടിപെട്ടത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ നങ്കൂരമിട്ട ശേഷം മാര്‍ച്ച് 18നാണ് യാത്രക്കാര്‍ക്ക് വൈറസ് പിടിപെട്ടതെന്ന് സിഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് യാത്രക്കാര്‍ പ്രകടിപ്പിച്ചത്.

2,538 യാത്രക്കാരാണ് കപ്പലിലുള്ളത്. രോഗബാധിതരെ പ്രത്യേകം ഐസലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കപ്പലില്‍ പൂര്‍ണമായും ശുചിത്വ പ്രൊട്ടോക്കോള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കപ്പല്‍ അറ്റ്ലാന്റിക് സമുദ്രം കടന്നത്. ഈ മാസം 6ന് കപ്പല്‍ സൗത്താംപ്ടനിലെത്തുമെന്നാണ് പ്രതീക്ഷ .

ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന അതിവ്യാപന ശേഷിയുള്ള വൈറസ് ആണ് നോറോ. അമേരിക്കയില്‍ പ്രതി വര്‍ഷം 21 ലക്ഷം പേരില്‍ വൈറസ് ബാധിക്കുന്നുണ്ടെന്നാണ് സി‍ഡിസിയുടെ കണക്കുകള്‍. മലിനമായ ഭക്ഷണം, വെള്ളം അല്ലെങ്കില്‍ നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസിനെതിരെ നിലവില്‍ കൃത്യമായ ചികിത്സയില്ലെങ്കിലും കൂടുതല്‍ പേരും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗമുക്തരാകാറുണ്ട്.
രോഗികളിലും പ്രായമായവരിലും വൈറസ് ബാധ വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടുതന്നെ നോറോ ബാധയ്‌ക്കെതിരെ വാക്സിനും ബോധവല്‍ക്കരണവും എന്‍ എച്ച് എസ് നടത്തിവരാറുള്ളതാണ്.


  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions