സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ നിരക്ക് ഉയരുന്നു, കടുത്ത ആശങ്കയെന്ന് വിദ്യാഭ്യാസ വകുപ്പ്
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ നിരക്ക് കുതിച്ചുയരുന്നു. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്. 170000 ലധികം കുട്ടികള്‍ സ്‌കൂള്‍ പാഠങ്ങളുടെ പകുതിയെങ്കിലും നഷ്ടമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ 2.3 ശതമാനത്തിന്റെ അവസ്ഥയാണിത്. 2023-24 അധ്യയന വര്‍ഷത്തില്‍ നടന്ന ക്ലാസുകളില്‍ കുറഞ്ഞത് 50 ശതമാനം എങ്കിലും നഷ്ടമായതായിട്ടാണ് കണക്കുകള്‍ പറയുന്നത്. 2022-23 ല്‍ 2.0 ആയിരുന്നു.
171269 കുട്ടികളാണ് നീണ്ട അവധികളെടുത്തത്. 23-23 ല്‍ 150256 ആയിരുന്നു. കോവിഡിന് മുമ്പുള്ള അവസാന അധ്യായന വര്‍ഷമായ 2018-19 ല്‍ 60247 പേരാണ് നടപടി നേരിട്ടത്.
കുട്ടികള്‍ സ്‌കൂളിലെത്താത്തതില്‍ കടുത്ത ആശങ്കയിലാണ് വിദ്യാഭ്യാസ വിദഗ്ധര്‍. കുട്ടികളുടെ പഠന നിലവാരത്തെ തന്നെ ഇതു സാരമായി ബാധിക്കുന്ന അവസ്ഥയാണ്. സ്വഭാവ രൂപീകരണത്തിലും പ്രതിസന്ധിയുണ്ടാകും. സ്‌കൂള്‍ വിദ്യാഭ്യാസം കൃത്യമായി നടക്കാതെ പോകുന്നത് ഒരു സാമൂഹിക വിപത്താണ്.