നാട്ടുവാര്‍ത്തകള്‍

കൊച്ചിയില്‍ ഞെട്ടിക്കുന്ന അടിമവേല: കഴുത്തില്‍ ബെല്‍റ്റ്; ചവച്ച് തുപ്പിയിട്ടത് നക്കിക്കും

കൊച്ചി: സാക്ഷര കേരളത്തിന് അപമാനമായി 'ആധുനിക അടിമവേല'. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കള്‍ക്കു സമാനമായി കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ചു മുട്ടില്‍ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങള്‍ പുറത്ത് വന്നു. പെരുമ്പാവൂരിലെ അറയ്ക്കല്‍പ്പടിയിലുള്ള സ്ഥാപനത്തിലാണു തൊഴിലാളി പീഡനം നടന്നതെന്നാണു പോലീസ് നല്‍കുന്ന വിവരം.

ജീവനക്കാര്‍ പാന്റ്സ് ഊരി കഴുത്തില്‍ ബെല്‍റ്റ് ധരിച്ച് നായ്ക്കളെ പോലെ മുട്ടില്‍ ഇഴയുകയും നാണയം നക്കിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പുറത്തു‌വന്ന വിഡിയോയില്‍ ഉള്ളത്. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് പുറത്ത് വരുന്ന ദൃശ്യങ്ങള്‍. ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കില്‍ അതിനനുസരിച്ച് അവര്‍ ശിക്ഷകള്‍ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കില്‍ അവരെ രാത്രിയില്‍ വിളിച്ചുവരുത്തി നനഞ്ഞ തോര്‍ത്ത് കൊണ്ട് ശരീരം മുഴുവന്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും ഹിന്ദുസ്ഥാന്‍ പവര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് വന്‍തൊഴില്‍ ചൂഷണം നടന്നത്. പെരിന്തല്‍മണ്ണ, കൊച്ചി എന്നിവിടങ്ങളില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ത്ഥികളെ ഇവര്‍ വിളിച്ചുവരുത്തുന്നത്.

വീടുകളില്‍ പാത്രങ്ങളും മറ്റും വില്‍ക്കാന്‍ എത്തുന്ന ആളുകളെയാണ് ഇത്തരത്തില്‍ ദിവസവും ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഉപദ്രവിക്കുന്നത്. സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുന്‍പും ഇതേ കേസില്‍ ഇയാള്‍ ജയിലില്‍ പോയിരുന്നു. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. സ്ഥാപനത്തില്‍ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്.

ഈ സ്ഥാപനത്തില്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ തൊഴിലാളികളെ അടിവസ്ത്രത്തില്‍ നിര്‍ത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരന്‍ പറയുന്നു. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ടാര്‍ഗറ്റ് ഇല്ലെന്നാണ് ആദ്യം പറയുക എന്നാല്‍ വൈകാതെ ഉടമകള്‍ അത് തലയില്‍ വെച്ച് കെട്ടുമെന്ന് പരാതിക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു . കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്. പലര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ നേരത്തെ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും മാറ്റം ഉണ്ടായില്ലെന്ന് മുന്‍ ജീവനക്കാരന്‍ പറയുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലുണ്ടായ തൊഴില്‍ പീഡനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു . തൊഴില്‍ പീഡനം അനുവദിക്കാനാകില്ലെന്നും നടന്നത് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും മന്ത്രി പറഞ്ഞു. ശക്തമായ തൊഴില്‍ നിയമം നടപ്പാക്കുന്ന കേരളത്തില്‍ ഇത് അനുവദിക്കാന്‍ ആകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലജ്ജിപ്പിക്കുന്ന പ്രവര്‍ത്തനമാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത്. ടാര്‍ഗറ്റ് നേടിയില്ലെങ്കില്‍ തൊഴിലാളികളോട് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്യുന്നത്. ക്രൂരമായ സംഭവമാണ് നടന്നത്. ജില്ല ലേബര്‍ ഓഫീസറോട് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകും. തൊഴിലാളികള്‍ പരാതിപ്പെടുന്നില്ല എന്നതാണ് കാര്യം. തൊഴിലാളികള്‍ പരാതിപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കും. മാപ്പ് അര്‍ഹിക്കാത്ത സംഭവം ആണിത്. ഇത്തരം അനുഭവം നേരിടുന്നവര്‍ക്ക് ലേബര്‍ ഓഫീസില്‍ ഭയം കൂടാതെ പരാതി നല്‍കാം. അല്ലെങ്കില്‍ മന്ത്രിയെ നേരിട്ട് കണ്ട് പരാതിനല്‍കാമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.

കടകളുടെ മുന്നില്‍ ഊണ് റെഡി എന്ന ബോര്‍ഡുമായി പ്രായമായവര്‍ നില്‍ക്കാറുണ്ട്. സങ്കടകരമായ കാഴ്ചയാണ്. ഇവര്‍ക്ക് കസേരകള്‍ അനുവദിക്കാനും കാലാവസ്ഥ നേരിടാന്‍ വേണ്ട കാര്യങ്ങള്‍ ഒരുക്കാനും ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions