യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ മാസം തോറും വീടുകള്‍ കയറിയിറങ്ങി ചികിത്സ നല്‍കാന്‍ പദ്ധതി

ഇംഗ്ലണ്ടിലെ രോഗനിരക്ക് കൈകാര്യം ചെയ്യാനായി സുപ്രധാന പദ്ധതികളുമായി എന്‍എച്ച്എസ്. ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ കയറി രോഗികളുണ്ടോയെന്ന് പരിശോധിപ്പിക്കാന്‍ അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റ്. ഓരോ മാസവും സന്ദര്‍ശിക്കേണ്ട 120 വീടുകളുടെ പട്ടിക ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കറെ നിയോഗിക്കാനാണ് നീക്കം.

ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ചികിത്സ ആവശ്യമുള്ളവരെ മുന്‍കൂറായി തിരിച്ചറിയാമെന്നാണ് കരുതുന്നത്. സ്‌കീമിന്റെ പരീക്ഷണം പ്രോത്സാഹനം നല്‍കുന്ന സൂചനകളാണ് കാണിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എന്‍എച്ച്എസിനെ അമിതമായി ഉപയോഗിക്കുന്നതിന്റെ എണ്ണം കുറയ്ക്കാനും, എ&ഇ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പതിവായി എത്തുന്നവരെയും ചുരുക്കാന്‍ ഇത് സഹായിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി കരുതുന്നു.

ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ നടത്തിയ പൈലറ്റ് സ്‌കീമില്‍ ഒരു വര്‍ഷത്തിനിടെ 10 ശതമാനത്തോളം ഹോസ്പിറ്റല്‍ അഡ്മിഷന്‍ കുറയാന്‍ ഇടയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഇതോടെ ഇംഗ്ലണ്ടിലെ മറ്റ് 25 ഭാഗങ്ങളിലേക്ക് കൂടി സ്‌കീം വ്യാപിപ്പിക്കുകയാണ്. യുവാക്കളെ എന്‍എച്ച്എസ് ആപ്പ് വഴി ഫാര്‍മസിയിലേക്ക് വഴിതിരിച്ച് വിടാനും, ജിപിമാര്‍ക്ക് പ്രായമായ, രോഗമേറിയ ആളുകളെ ശ്രദ്ധിക്കാനും അവസരം നല്‍കും.

മാര്‍ച്ചിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുന്നുവെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. ഈ സേവനങ്ങളെ ആരോഗ്യ വകുപ്പിന് കീഴിലേക്ക് തിരിച്ചെത്തിക്കാനാണ് ലേബര്‍ പദ്ധതി. എന്‍എച്ച്എസിലേക്ക് പണം ഒഴുക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് സ്ട്രീറ്റിംഗിന്റെ നിലപാട്.
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions