യു.കെ.വാര്‍ത്തകള്‍

ഓരോ 9 മിനിറ്റിലും ഒരു ജോലി നഷ്ടം! അടുത്ത 5 വര്‍ഷത്തില്‍ ജോലിക്കാര്‍ക്ക് 11,000 പൗണ്ട് നഷ്ടമാകുമെന്ന്

ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിന് പിന്നാലെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഇതിന്റെ ആഘാതം ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബജറ്റിന് ശേഷം ഓരോ ഒന്‍പത് മിനിറ്റിലും ഒരു ജോലിക്കാരെ വീതം എംപ്ലോയര്‍ ലേ-ഓഫ് നല്‍കി പറഞ്ഞുവിടുന്നതായാണ് പുതിയ കണ്ടെത്തല്‍.

ലേബര്‍ ഗവണ്‍മെന്റ് സമ്പദ് ഘടനയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. എംപ്ലോയര്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച് 25 ബില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനുള്ള ഗവണ്‍മെന്റ് പദ്ധതി വരും മാസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നാണ് ബിസിനസ് മേധാവികളുടെ മുന്നറിയിപ്പ്.

ഈ വര്‍ഷം തൊഴിലില്ലായ്മ 1.6 മില്ല്യണില്‍ തൊടുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രതീക്ഷിക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച 160,000 എന്ന നിരക്കിലും ഏറെ കൂടുതലാണ് ഇത്. ഒക്ടോബര്‍ ബജറ്റിന് ശേഷമുള്ള അഞ്ച് മാസത്തില്‍ 25,000 തൊഴിലുകള്‍ നഷ്ടമായെന്നാണ് കമ്പനി പ്രഖ്യാപനങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത്. ഇത് പ്രകാരം ഓരോ ഒന്‍പത് മിനിറ്റിലും ഒരു ജോലി നഷ്ടമായിട്ടുണ്ട്.

സെയിന്‍സ്ബറീസ്, ബിടി, സാന്‍ടാന്‍ഡര്‍ തുടങ്ങിയ പ്രധാന എംപ്ലോയര്‍മാരെല്ലാം ജോലികള്‍ വെട്ടിയിട്ടുണ്ട്. പ്രതിവര്‍ഷം മില്ല്യണ്‍ കണക്കിന് പൗണ്ട് നാഷണല്‍ ഇന്‍ഷുറന്‍സ് ബില്‍ ലഭിക്കുമെന്ന സാഹചര്യത്തിലാണ് ഈ വെട്ടിനിരത്തല്‍. ഇതിനെ 'ജോബ് ടാക്‌സ്' എന്നാണ് ടോറി നേതാവ് കെമി ബാഡെനോക് വിമര്‍ശിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ജോലിക്കാര്‍ക്ക് 11,000 പൗണ്ട് നഷ്ടമാണ് ഇത് വരുത്തിവെയ്ക്കുകയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions