നാട്ടുവാര്‍ത്തകള്‍

മകനും കുടുംബത്തിനുമൊപ്പം താമസിക്കാനായി യുകെയിലെത്തിയ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

നാട്ടില്‍ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ കോട്ടയം സ്വദേശിയായ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം മണര്‍കാട് മാലം സ്വദേശി കല്ലടിയില്‍ രാജുവിന്റെ ഭാര്യ ജാന്‍സി രാജു (60) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഓള്‍ഡ്ഹാമില്‍വച്ചായിരുന്നു സംഭവം. മകനും കുടുംബത്തിനുമൊപ്പം ഓള്‍ഡ്ഹാം സിറ്റി സെന്ററില്‍ ഷോപ്പിങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പാരാമെഡിക്കല്‍ സംഘത്തിന്റെ വൈദ്യസഹായവും ആംബുലന്‍സ് സംഘമെത്തി സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടാഴ്ച മുമ്പാണ് മകന്‍ ടിബിന്‍ രാജുവിനെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി സന്ദര്‍ശക വിസയില്‍ ജാന്‍സി ബ്രിട്ടനിലെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. മലയാളി അസോസിയേഷനുകള്‍ കുടുംബത്തിനു പിന്തുണയുമായി ഒപ്പമുണ്ട്.

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions