യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ 100,000 ജോലികള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരും; ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന്

എന്‍എച്ച്എസിലെ ചെലവുചുരുക്കല്‍ മൂലം ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ 100,000 ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമാകുമെന്നു റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എസ് മേധാവികള്‍ രംഗത്തുവന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും, പുതിയ എന്‍എച്ച്എസ് മേധാവിയും ഉത്തരവിട്ട ചെലവ് ചുരുക്കല്‍ പദ്ധതിയും പുനഃസംഘടനയും ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ നിന്നും 100,000-ലേറെ തൊഴിലുകള്‍ നഷ്ടമാക്കുമെന്ന് സൂചനയുണ്ട്. തൊഴില്‍ നഷ്ടത്തിന്റെ തോത് വന്‍തോതില്‍ ഉയരുമെന്ന് ഉറപ്പായതോടെയാണ് ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന് എന്‍എച്ച്എസ് മേധാവികള്‍ ആവശ്യപ്പെട്ടത്.

2 ബില്ല്യണ്‍ പൗണ്ട് വരെ നഷ്ടം വരുമെന്നാണ് കണക്ക്. കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങളുടെ ചെലവ് ചുരുക്കാനാണ് 215 ട്രസ്റ്റുകളോട് പുതിയ എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കി ഉത്തരവ് നല്‍കിയിരിക്കുനന്ത്. എച്ച്ആര്‍, ഫിനാന്‍സ്, കമ്മ്യൂണിക്കേഷന്‍സ് എന്നിവയില്‍ നിന്നായി 50 ശതമാനം ചെലവാണ് ചുരുക്കേണ്ടത്.

എന്നാല്‍ 3% മുതല്‍ 11% വരെ ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് ഈ മാറ്റങ്ങള്‍ നിര്‍ബന്ധിതമാകുമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് 215 ട്രസ്റ്റുകളിലായി നടപ്പാക്കിയാല്‍ 41,000 മുതല്‍ 150,700 പേര്‍ക്ക് വരെ ജോലി നഷ്ടമാകും.

വന്‍തോതില്‍ പണം ലാഭിക്കാനാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മാത്യൂ ടെയ്‌ലര്‍ പറഞ്ഞു. എന്നാല്‍ രോഗികള്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് കുറയ്ക്കാന്‍ ഇത് ഉപകരിക്കില്ല. തൊഴില്‍ നഷ്ടം മൂലം വരുന്ന ബില്‍ അടയ്ക്കാന്‍ ട്രഷറി എന്‍എച്ച്എസ് ഫണ്ട് സൃഷ്ടിക്കണമെന്ന് ടെയ്‌ലര്‍ ആവശ്യപ്പെട്ടു.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions