വിവാദം ഊര്‍ജമാക്കി 'എമ്പുരാന്‍'. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 80 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടം 'എമ്പുരാന്‍' സ്വന്തമാക്കി. നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഗോള കളക്ഷനില്‍ 100 കോടി തിയേറ്റര്‍ ഷെയര്‍ നേടുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും 'എമ്പുരാന്‍' 250 കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്കും എത്തിയിരുന്നു.
കേരളത്തില്‍നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം മലയാള ചിത്രമാണ് എമ്പുരാന്‍. '2018', 'പുലിമുരുഗന്‍' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
എന്നാല്‍ നോര്‍ത്ത് ഇന്ത്യയിലെ കളക്ഷന്‍ റെക്കോര്‍ഡില്‍ മാര്‍ക്കോയെ പിന്തള്ളാന്‍ എമ്പുരാന് ഇതുവരെ സാധിച്ചിട്ടില്ല. ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന മാര്‍ക്കോയുടെ റെക്കോര്‍ഡ് എമ്പുരാന് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം, മഞ്ഞുമ്മല്‍ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെ വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ മാറി കടന്ന് 250 നേടിയത്.