യു.കെ.വാര്‍ത്തകള്‍

നിയമപരമായ കുടിയേറ്റ നിയന്ത്രണത്തില്‍ ആശയക്കുഴപ്പം; നടപടികള്‍ വൈകിപ്പിച്ച് ലേബര്‍ സര്‍ക്കാര്‍

നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ ലേബര്‍ ക്യാബിനറ്റില്‍ ഭിന്നത. കഴിഞ്ഞ നവംബറിലാണ് ഇമിഗ്രേഷന്‍ ബ്ലൂപ്രിന്റ് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ നടപടി ആയില്ല. 2023 നെറ്റ് മൈഗ്രേഷന്‍ 906,000 എന്ന റെക്കോര്‍ഡ് തൊട്ടതോടെയാണ് നടപടി അനിവാര്യമായി മാറിയത്.

ഈസ്റ്ററിന് മുന്‍പ് പദ്ധതി അവതരിപ്പിക്കുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ മേയില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത് തല്‍ക്കാലം അവതിരിപ്പിക്കേണ്ടെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. വിദേശ ഗ്രാജുവേറ്റുകളുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തില്‍ ഹോം ഓഫീസും, എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും തമ്മിലടിക്കുന്നതാണ് പ്രധാന പ്രതിസന്ധി.

ഉയര്‍ന്ന സ്‌കില്ലുകള്‍ ആവശ്യമുള്ള ജോലികള്‍ ഇല്ലാതെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തുടരാന്‍ അനുമതി വേണ്ടെന്നാണ് ഹോം സെക്രട്ടറി വെറ്റ് കൂപ്പറിന്റെ നിലപാട്. ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ തിരിച്ചടിക്കുമ്പോള്‍ ബിസിനസ്സുകള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കാനും മന്ത്രിമാര്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുന്നില്ലെന്ന ആരോപണങ്ങളെ ഡൗണിംഗ് സ്ട്രീറ്റ് തള്ളി. മൈഗ്രേഷന്‍ വലിയ തോതില്‍ ഉയര്‍ന്ന് ഗുരുതരമായ നിലയിലാണ്. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഇത് മൂന്നിരട്ടി ഉയര്‍ന്നു. സിസ്റ്റം കൃത്യമാക്കാനുള്ള പദ്ധതി ഒരുക്കാനാണ് തയ്യാറെടുക്കുന്നത്, സ്റ്റാര്‍മറുടെ വക്താവ് പറഞ്ഞു.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions