യു.കെ.വാര്‍ത്തകള്‍

ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ഗാറ്റ്‌ വിക്കില്‍ തൊഴിലാളി പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തിലാകും

ഗാറ്റ്‌ വിക്ക് വിമാനത്താവളത്തിലെ ഓപ്പറേഷന്‍ തൊഴിലാളികള്‍ ഈസ്റ്റര്‍ ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ പണി മുടക്കും. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സ്ഥാപനമായ റെഡ് ഹാന്‍ഡ്‌ലിംഗിനായി ജോലി ചെയ്യുന്ന യുണൈറ്റ് യൂണിയനിലെ അംഗങ്ങളായ നൂറോളം പേരാണ് സമരത്തിനൊരുങ്ങുന്നത്. പെന്‍ഷന്‍ വിതരണം മുടങ്ങിയത് ഉള്‍പ്പെടെ പ്രതിസന്ധികളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്.

ചെക്ക് ഇന്‍ ജീവനക്കാര്‍, ബഗേജ് ഹാന്‍ഡ്‌ലര്‍മാര്‍, ഡെല്‍റ്റ, എയര്‍പീസ് എയര്‍ലൈനുകളുടെ ഫ്‌ളൈറ്റ് ഡെസ്പാച്ചേഴ്‌സ് എന്നിങ്ങനെ വിവിധ വകുപ്പിലുള്ളവരാണ് പണി മുടക്കുന്നത്.

വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്താണ് സമരം. പ്രതിദിനം ഏകദേശം അമ്പതോളം സര്‍വീസുകളെങ്കിലും മുടങ്ങുകയോ വൈകുകയോ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഴിവുകാല യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയാകും സമരം.

ഏപ്രില്‍ 18 ദുഖവെള്ളി ദിനം തന്നെയാണ് സമരം ആരംഭിക്കുക. ഏപ്രില്‍ 22 രാവിലെ വരെ സമരം ഉണ്ടാകും. യാത്രക്കാരെ കാര്യമായി ബാധിക്കുന്നതാകും ജീവനക്കാരുടെ പണിമുടക്ക്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions