കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ നിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തയ്ക്കാട് മുളങ്കുന്ന് ലക്ഷം വീട്ടില്‍ അനില്‍കുമാര്‍-മായ ദമ്പതികളുടെ മകന്‍ അര്‍ജുനെ (14)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അര്‍ജുനെ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങിയെങ്കിലും അര്‍ജുനെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെവന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ബുധനാഴ്ച രാവിലെ വീടിന് സമീപം മറ്റൊരു പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച പ്രദേശത്തെ മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിരപ്പന്‍കോട് ഹൈസ്കുളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.