യു.കെ.വാര്‍ത്തകള്‍

16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കരുത്! മുന്നറിയിപ്പുമായി ചില്‍ഡ്രന്‍സ് വാച്ച്‌ഡോഗ്

കൊച്ചു കുട്ടികള്‍ വരെ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് കളിയ്ക്കുന്ന കാലമാണ്. കുട്ടികളുടെ വഴക്കും പിണക്കവും മാറ്റുന്ന ഉപകരണമായി മാതാപിതാക്കളും ഇതിനെ കണ്ടു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന സ്വാധീനവും ആഘാതവും വളരെ വലുതാണ്. കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ക്ലാസില്‍ മാത്രമല്ല, സ്‌കൂളിന് പുറത്തും നിയന്ത്രിച്ചെങ്കില്‍ മാത്രമാണ് ഇവരെ സുരക്ഷിതരാക്കാന്‍ കഴിയുകയെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ പറയുന്നു.

സ്‌കൂള്‍ ഗെയിറ്റിന് പുറത്ത് കുട്ടികളെ സുരക്ഷിതമാക്കാന്‍ ശക്തമായ നടപടി വേണമെന്ന് ഡെയിം റേച്ചല്‍ ഡി സൂസ വ്യക്തമാക്കി. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിയന്ത്രിക്കല്‍, സോഷ്യല്‍ മീഡിയ നിരോധനം എന്നിവയാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.

എട്ട് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ നാലിലൊന്ന് കുട്ടികളും നാല് മണിക്കൂറിലേറെ കമ്പ്യൂട്ടറും, ഫോണും, ടാബ്‌ലെറ്റും, ഗെയിം കണ്‍സോളും ഉപയോഗിക്കുന്നതായി കണ്ടെത്തി. 69 ശതമാനം കുട്ടികള്‍ രണ്ട് മണിക്കൂറിലേറെ ഇലക്ട്രോണിക് ഡിവൈസുകളിലാണ് സമയം ചെലവാക്കുന്നത്. ആറ് ശതമാനം പേര്‍ ആറ് മണിക്കൂറിലേറെ ഈ വഴി പോകുന്നുവെന്നും യൂഗോവ് സര്‍വ്വെ കണ്ടെത്തി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സ്‌കൂള്‍ സമയങ്ങളില്‍ ഫോണ്‍ നിയന്ത്രിക്കാനുള്ള പൂര്‍ണ്ണ അധികാരം ഗവണ്‍മെന്റ് കൈമാറുന്നത്. സ്‌കൂളുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിക്കാനുള്ള ഒരു ടോറി ഭേദഗതി കഴിഞ്ഞ മാസം ഗവണ്‍മെന്റ് തള്ളിയിരുന്നു. ഭൂരിഭാഗം സ്‌കൂളുകളും ഈ വിലക്ക് ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വിശദീകരിച്ചിരുന്നു. സ്‌കൂള്‍ ദിനങ്ങളില്‍ ഭൂരിപക്ഷം സ്‌കൂളുകളും, കോളേജുകളും മൊബൈല്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി 19,000 സ്ഥാപനങ്ങളുടെ സര്‍വ്വെ കണ്ടെത്തി.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions