കുങ്ഫു പഠിക്കാനെത്തിയ പതിനാറുകാരനുനേരെ ലൈംഗിക പീഡനം; പരിശീലകന്‍ അറസ്റ്റില്‍
പത്തനംതിട്ട : കുങ്ഫു പഠിക്കാനെത്തിയ പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ അധ്യാപകന്‍ പിടിയില്‍ . പന്തളം ഉളളനാട് സജിഭവനം വീട്ടില്‍ സാം ജോണാ (45) യാണ് പിടിയിലായത് . ഇലവും തിട്ട പോലീസ് വീടിനടുത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാള്‍ക്കെതിരെ ഇലവും തിട്ട പോലീസ് സ്റ്റേഷനില്‍ മറ്റ് രണ്ട് ദേഹോപദ്രവ പീഡനക്കേസുകളുണ്ട് .
ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തില്‍ വെച്ചായിരുന്നു പീഡനം. 2023 ഓഗസ്റ്റ് 15-നായിരുന്നു സംഭവം. രാവിലെ 10-ന് ശേഷം സ്ഥാപനത്തില്‍വെച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് പ്രതി ഇരയാക്കി. പിന്നീടും ഇത് ആവര്‍ത്തിക്കുകയും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും ഇത് തുടര്‍ന്നു.
ഈ മാസം ഏഴിന് പന്തളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇലവുംതിട്ട സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ കൗണ്‍സലിങ്ങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.