നാട്ടുവാര്‍ത്തകള്‍

ട്രംപ് അയഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന

ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ദ്ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ഇന്ന് പവന് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 2160 രൂപയാണ്. ഇതോടെ ഇന്നത്തെ ഒരുപവന്റെ സ്വര്‍ണവില 68480 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 2160 രൂപ വര്‍ദ്ധിച്ച് 68480 രൂപയായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7050 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ മരവിപ്പിക്കല്‍ തീരുമാനമാണ് യുദ്ധമാണ് സ്വര്‍ണ്ണവിലയിലെ കുതിപ്പിന് കളമൊരുക്കിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികമാണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3126 ഡോളറും,രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. ഇന്നലെയും സ്വര്‍ണവിലയില്‍ വര്ധനവുണ്ടായിരുന്നു. ഇന്നലെ 520 രൂപയാണ് വര്‍ധിച്ചത്. അതിനിടെ സ്വര്‍ണ്ണവില വലിയതോതില്‍ കുറയുമെന്ന് പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത് സ്വര്‍ണ വ്യാപാരികള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions