യു.കെ.വാര്‍ത്തകള്‍

ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ നിരത്തിലിറങ്ങുന്നത് 20 മില്ല്യണ്‍ ഡ്രൈവര്‍മാര്‍; ഈസ്റ്റര്‍ യാത്ര കഠിനമാകും

ഈസ്റ്ററിനോട് അനുബന്ധിച്ച് കുടുംബത്തോടൊപ്പം യാത്രകള്‍ക്ക് പ്ലാന്‍ ചെയ്യുന്നവര്‍ക്കു ഇത്തവണ കഠിനമാകും കാര്യങ്ങള്‍. 20 മില്ല്യണ്‍ ഡ്രൈവര്‍മാര്‍ ആണ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ നിരത്തിലിറങ്ങുക. ഇത് റോഡില്‍ മാത്രമല്ല, റെയില്‍ സര്‍വ്വീസുകളിലും സാരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.

2024-നെ അപേക്ഷിച്ച് മൂന്നാഴ്ച വൈകിയാണ് ഇക്കുറി ഈസ്റ്റര്‍. അതുകൊണ്ട് തന്നെ വര്‍ഷത്തിലെ സുഖകരമായ കാലാവസ്ഥ പ്രതീക്ഷിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും, ട്രാഫിക് 15 ശതമാനത്തോളം ഉയരുകയും ചെയ്യുമെന്നാണ് എഎ മുന്നറിയിപ്പ്.

അതേസമയം, 24 സെല്‍ഷ്യസ് വരെ ചൂടുകാലാവസ്ഥ ഉയര്‍ന്ന് നില്‍ക്കുന്ന നിലവിലെ സ്ഥിതി അടുത്ത ആഴ്ചയോടെ മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ഭയക്കുന്നു. അടുത്ത ആഴ്ച സ്ഥിതി അസ്ഥിരമാകാനും, ചിലപ്പോള്‍ മഴ പെയ്യാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.

ടൗണുകളിലും, സിറ്റി സെന്ററുകളിലും ബ്ലോക്ക് നേരിടാന്‍ തയ്യാറായിരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. റീട്ടെയില്‍ പാര്‍ക്കുകളിലും, പ്രധാന റൂട്ടുകളിലും സമാനമായ സ്ഥിതി നേരിടേണ്ടി വരും. പെസഹാ വ്യാഴത്തില്‍ മാത്രം 19.8 മില്ല്യണ്‍ ആളുകള്‍ ഡ്രൈവ് ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

ദുഃഖവെള്ളി ദിനത്തില്‍ 19.1 മില്ല്യണും, ഈസ്റ്റര്‍ ശനിയാഴ്ച 18.5 മില്ല്യണും, ഈസ്റ്റര്‍ ഞായര്‍, ഈസ്റ്റര്‍ തിങ്കള്‍ ദിവസങ്ങളില്‍ 18.2 മില്ല്യണ്‍ ജനങ്ങളും റോഡുകളില്‍ വാഹനങ്ങളുമായി സഞ്ചരിക്കുമെന്ന് എ െപറയുന്നു. ബര്‍മിംഗ്ഹാമിലെ, ബ്ലാക്ക്പൂളിലെയും എം6, സൗത്ത് വെസ്റ്റ് സെക്ഷനില്‍ എം23 മുതല്‍ എം40 വരെയും, ബ്രിസ്റ്റോളിലെ എം5, വില്‍റ്റ്ഷയറിലെ എ303 എന്നിവിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകള്‍.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions