യു.കെ.വാര്‍ത്തകള്‍

അഫ്ഗാനികളെന്ന വ്യാജേന യുകെയില്‍ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച് ഇന്ത്യന്‍ കുടുംബം കുടുങ്ങി


ഇന്ത്യന്‍ പൗരന്‍മാരായി രണ്ട് തവണ അഭയാര്‍ത്ഥിത്വത്തിന് ശ്രമിച്ച പരാജയപ്പെട്ട പഞ്ചാബി കുടുംബം പിന്നീട് അഫ്ഗാന്‍ അഭയാര്‍ത്ഥികളെന്ന് വ്യാജേന നടത്തിയ ശ്രമം പൊളിഞ്ഞു. ഇവര്‍ നിയമ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. 72-കാരന്‍ ഗുര്‍ബാക്ഷ് സിംഗ്, ഭാര്യ 68-കാരി അര്‍ദെത് കൗര്‍, മകന്‍ 44-കാരന്‍ ഗുല്‍ജീത് സിംഗ്, ഇയാളുടെ ഭാര്യ 37-കാരി കാവല്‍ജീത് കൗര്‍ എന്നിവരാണ് 2023 ഡിസംബറില്‍ ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങുകയും, ക്ലെയിം ഉന്നയിക്കുകയും ചെയ്തത്. എന്നാല്‍ ഇതിന് മുന്‍പ് രണ്ട് വട്ടം ഇന്ത്യന്‍ പൗരന്‍മാരായി ഇവര്‍ വിസകള്‍ നേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നതാണെന്നു വ്യക്തമായി.

എന്നാല്‍ തങ്ങള്‍ ഒരു ഇമിഗ്രേഷന്‍ കുറ്റവും ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ യുകെ കോടതിയില്‍ ഈ കുടുംബം അവകാശപ്പെട്ടിരിക്കുന്നത്. ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയില്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇവര്‍ ഹാജരായത്. കേസ് തങ്ങള്‍ പോരാടുമെന്നാണ്‌ ഇവര്‍ അവകാശപ്പെടുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 2-നാണ് ഏഴ് ദിവസത്തെ വിചാരണ നിശ്ചയിച്ചിരിക്കുന്നത്. യുകെയില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് ചുമത്തിയ കുറ്റങ്ങളെല്ലാം ഇവര്‍ നിഷേധിക്കുന്നുണ്ട്.

പാസ്‌പോര്‍ട്ട് പോലുമില്ലാതെ യുകെയില്‍ എത്തിയെന്നതിലും, ഇമിഗ്രേഷന്‍ രേഖകളും, പൗരത്വം തെളിയിക്കാനും കഴിയാതെ രാജ്യത്ത് തുടര്‍ന്നതുമായ കുറ്റങ്ങളും ഇവര്‍ നിഷേധിക്കുന്നു. അടുത്ത വര്‍ഷം കേസ് പരിഗണിക്കുന്നത് വരെ ഇവര്‍ക്ക് നിബന്ധനകളില്ലാതെ ജാമ്യവും നല്‍കി. മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ തെരുവുകളില്‍ തങ്ങളെ തടയുകയും, തിരിച്ചറിയുകയും ചെയ്യുന്നുവെന്ന് കുടുംബം പരാതിപ്പെട്ടെങ്കിലും റിപ്പോര്‍ട്ടിംഗ് തടയണമെന്ന ആവശ്യം കോടതി തള്ളി.

അടുത്ത വര്‍ഷം വിചാരണയ്ക്ക് ഹാജരാകണമെന്ന നിബന്ധനയോടെ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവര്‍ നാലുപേരും ഇവര്‍ക്കൊപ്പം വന്ന രണ്ട് കുട്ടികളും ഇപ്പോള്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ഹെമെല്‍ മെംസ്റ്റെഡില്‍ ആണ് താമസിക്കുന്നത്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions