യു.കെ.വാര്‍ത്തകള്‍

യുകെ കെയര്‍ വിസ അപേക്ഷകളില്‍ 78 ശതമാനം ഇടിവ്; പ്രതിസന്ധിയില്‍ കെയര്‍ മേഖല

ലണ്ടന്‍: യുകെയിലേക്കുള്ള പ്രധാന വിസ റൂട്ടുകളിലെ അപേക്ഷകളില്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടായത് 37 ശതമാനം കുറവ്. 2023ല്‍ 1.24 മില്യണ്‍ അപേക്ഷകളാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ വിസ നിയമങ്ങള്‍ പ്രാബല്യത്തിലായതോടെ 2024ല്‍ അപേക്ഷകളുടെ എണ്ണം 772,200 ആയി കുറഞ്ഞു. അപേക്ഷകളില്‍ ആദ്യമായാണ് ഇത്രയേറെ കുറവ് ചുരുങ്ങിയ കാലത്തിനുള്ളില്‍ അനുഭവപ്പെടുന്നത്.

വിദ്യാര്‍ഥി വിസയിലും കെയറര്‍ വിസയിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് അപേക്ഷകരുട എണ്ണം ഗണ്യമായി കുറയാന്‍ കാരണം, മുന്‍ ടോറി സര്‍ക്കാര്‍ വിസ അപേക്ഷകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലായതോടെയാണ് അപേക്ഷകര്‍ ബ്രിട്ടനെ ഉപേക്ഷിച്ച് കൂടുതലായും മറ്റ് വിദേശരാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങിയത്.

പോസ്റ്റ് സ്റ്റഡി വീസയും ഫാമിലി വിസയും പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്സുകള്‍ക്ക് മാത്രമായി ചുരുക്കിയതോടെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പൊടുന്നനെ കുറഞ്ഞു. ഇതിനു പുറമേ, സ്കില്‍ഡ് വര്‍ക്കര്‍മാരുടെ വിസയ്ക്കുള്ള കുറഞ്ഞ ശമ്പളപരിധി 38,700 പൗണ്ടായി ഉയര്‍ത്തിയത് കെയറര്‍ വിസകള്‍ക്കും മറ്റ് കീ വിസ റൂട്ടുകള്‍ക്കും വിനയായി.

ഏറ്റവും കൂടുതല്‍ കുറവുണ്ടായത് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയിലാണ്. 2023-24ല്‍ 359,300 അപേക്ഷകളാണ് ഈ കാറ്റഗറിയില്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാലിത് 2024-25ല്‍ കേവലം 80,700 ആയി കുറഞ്ഞു. 78 ശതമാനത്തിന്റെ കുറവ്. വിദ്യാര്‍ഥി വീസയിലെത്തിയവരുടെ ഫാമിലി വിസ അപേക്ഷകളും 83 ശതമാനം കുറഞ്ഞു.

ലക്ഷങ്ങള്‍ കെയറര്‍ വിസയിലെത്തിയപ്പോള്‍ കുടിയേറ്റ പ്രതിസന്ധി രൂക്ഷമാണെന്ന മുറവിളി ശക്തമായിരുന്നു. അതോടെയാണ് കെയറര്‍ വിസയില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇപ്പോഴിതാ ജോലിയ്ക്കാളില്ലാത്ത സ്ഥിതിയാണ്. കോവിഡിന് ശേഷമുള്ള പ്രതിസന്ധി മറികടക്കാന്‍ ലക്ഷക്കണക്കിന് പേരെയാണ് കൊണ്ടുവന്നത്. സ്റ്റുഡന്റ് വിസയിലെത്തി കെയറര്‍ വിസയിലേക്ക് മാറിയവരും ഉണ്ട്. എന്നാല്‍ വിസ പുതുക്കാനാകാതെ പലരും മേഖല വിട്ടു. ഇതോടെ ആളെ കിട്ടാനില്ലാത്ത അവസ്ഥയുമായി. സര്‍ക്കാരിന് തലവേദനയാകുകയാണ് പുതിയ പ്രതിസന്ധി.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions