യു.കെ.വാര്‍ത്തകള്‍

ജയിലിലും മെരുങ്ങാത്ത മാഞ്ചസ്റ്റര്‍ അരീനാ ബോംബര്‍; ജയില്‍ ഓഫീസര്‍മാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

മാഞ്ചസ്റ്റര്‍ അരീനാ ബോംബിംഗിലെ കുറ്റവാളി ഹാഷെം അബേദി ജയിലില്‍ പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചു. തീവ്രവാദി അക്രമങ്ങളിലെ കുറ്റവാളികളില്‍ ഒരാളാണ് ഇയാള്‍. ശനിയാഴ്ച നടന്ന അക്രമങ്ങളില്‍ ഓഫീസര്‍മാര്‍ക്ക് പൊള്ളലേല്‍ക്കുകയും, കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കൗണ്ടി ഡുര്‍ഹാമിലെ എച്ച്എംപി ഫ്രാങ്ക്‌ലാന്‍ഡ് ജയിലില്‍ ഓഫീസര്‍മാര്‍ക്ക് ജീവന്‍ അപകടത്തിലാക്കുന്ന പരുക്കുകളാണ് ഏറ്റതെന്ന് പ്രിസണ്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. 2017 ചാവേര്‍ അക്രമണം നടത്താന്‍ സഹോദരനെ സഹായിച്ച 28-കാരനായ അബേദി തിളപ്പിച്ച പാലക എണ്ണ ഓഫീസര്‍മാര്‍ക്ക് നേരെ ഒഴിക്കുകയായിരുന്നു. കൂടാതെ സ്വയം തയ്യാറാക്കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇവരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു.

ഒരു തടവുകാരന്റെ അക്രമണത്തില്‍ പരുക്കേറ്റ മൂന്ന് ഓഫീസര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രിസണ്‍ സര്‍വ്വീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു സ്ത്രീക്കും, രണ്ട് പുരുഷന്‍മാര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും വിട്ടയച്ചിട്ടുണ്ട്.

സഹജീവനക്കാര്‍ക്ക് ഏറ്റ ഗുരുതരമായ പരുക്ക് മറ്റ് ജയില്‍ജീവനക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥ നേരിടുമ്പോള്‍ ഈ ജോലി ചെയ്യുന്നത് എന്തിനാണെന്ന് ചോദ്യമാണ് ഓഫീസര്‍മാര്‍ക്കിടയില്‍ ഉയരുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു. അബേദിയുടെ സഹോദരന്‍ സല്‍മാന്‍ അബേദി നടത്തിയ ചാവേര്‍ അക്രമത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. 55 വര്‍ഷത്തെ ശിക്ഷയാണ് അബേദി അനുഭവിച്ച് വരുന്നത്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions