യു.കെ.വാര്‍ത്തകള്‍

പുതിയ കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ചു എന്‍എച്ച്എസ് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെ മെലനോമ രോഗികള്‍ക്ക് പുതിയ കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് എന്‍എച്ച്എസ്. അഡ്വാന്‍സഡ് സ്കിന്‍ കാന്‍സറായ മെലനോമ രോഗികള്‍ക്കാണ് എന്‍എച്ച്എസ് പരീക്ഷണത്തിലൂടെ പുതിയ കാന്‍സര്‍ വാക്സിന്‍ ലഭ്യമാകുക. iSCIB1+ (ImmunoBody) എന്ന് വിളിക്കപ്പെടുന്ന ഈ വാക്സിന്‍, രോഗപ്രതിരോധ സംവിധാനത്തെ കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും സഹായിക്കും.

എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കാന്‍സര്‍ വാക്സിന്‍ ലോഞ്ച് പാഡിന്റെ (സിവിഎല്‍പി) ഭാഗമായാണ് പരീക്ഷണം നടക്കുന്നത്. കുടല്‍ കാന്‍സര്‍ വാക്സിനിനായുള്ള പരീക്ഷണങ്ങളില്‍ ചേരാന്‍ നിരവധി രോഗികളെ സിവിഎല്‍പി ഇതിനോടകം സഹായിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെലാനോമയ്ക്കുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇംഗ്ലണ്ടിലെ 10,000 രോഗികള്‍ക്ക് വ്യക്തിഗത കാന്‍സര്‍ ചികിത്സകള്‍ നല്‍കുക എന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യം.


ഇംഗ്ലണ്ടിലുടനീളമുള്ള ആശുപത്രികള്‍ കാന്‍സര്‍ വാക്സിന്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനായി ലൈഫ് സയന്‍സസ് കമ്പനിയായ സ്കാന്‍സെലിന്റെ പങ്കാളിത്തത്തോടെയാണ് എന്‍എച്ച്എസ് പരീക്ഷണം നടത്തുന്നത്. ഇതിനോടകം തന്നെ ഏഴ് ആശുപത്രികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവ അടുത്ത മാസം ആദ്യ രോഗികളെ റഫര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയിലെ അഞ്ചാമത്തെ ഏറ്റവും സാധാരണമായ കാന്‍സറാണ് മെലനോമ. അതായത്, പുതിയതായി രേഖപ്പെടുത്തുന്ന എല്ലാ പുതിയ കാന്‍സര്‍ കേസുകളിലും ഏകദേശം 4% ഇതാണ്.


ത്വക്ക് കാന്‍സറിന് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും കാന്‍സര്‍ വാക്സിനുകള്‍ക്ക് കാന്‍സര്‍ പരിചരണത്തില്‍ വലിയ രീതിയിലുള്ള മാറ്റം വരുത്താന്‍ കഴിയുമെന്നും എന്‍എച്ച്എസ് ദേശീയ കാന്‍സര്‍ ഡയറക്ടര്‍ പ്രൊഫ. പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. പുതിയ പരീക്ഷണം നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രീക്ഷണങ്ങളിലേക്ക് കഴിയുന്നത്ര യോഗ്യരായ രോഗികളെ വേഗത്തില്‍ എത്തിക്കുന്നതിന് എന്‍എച്ച്എസ് വിവിധ വ്യവസായ പങ്കാളികളുമായി പ്രവര്‍ത്തിച്ച് വരികയാണ്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions