സ്പിരിച്വല്‍

യുകെയിലെ ദേവാലയങ്ങളില്‍ വിശുദ്ധവാരാചരണത്തിന് തുടക്കം

യുകെയിലെ വിവിധ ദേവാലയങ്ങളില്‍ വിശുദ്ധവാരാചരണത്തിന് തുടക്കം. വിവിധ പള്ളികളില്‍ മലയാളികള്‍ ഓശാന പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. യേശുവിന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കുന്ന പീഡാനുഭവ ആഴ്ചയ്ക്ക് ഓശാന പെരുന്നാളോടെ തുടക്കമായി.

സൗത്താംപ്ടണ്‍ മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫാ. അലന്‍ വര്‍ഗീസും ഇടവക വികാരി എബി ഫിലിപ്പും ഓശാന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്ക് ഫാ. ബഹനാന്‍ കോരുത് മുഖ്യ കാര്‍മ്മികനായിരുന്നു.

യുകെയിലെ സിറോ മലബാര്‍, സിറിയന്‍ യാക്കോബായ, മലങ്കര കത്തോലിക്കാ, മലങ്കര ഓര്‍ത്തഡോക്സ്, ക്നാനായ കത്തോലിക്കാ, ക്നാനായ യാക്കോബായ തുടങ്ങിയ വിവിധ ദേവാലയങ്ങളിലും ഓശാന ശുശ്രൂഷകള്‍ ഭക്തിസാന്ദ്രമായി നടന്നു.

വിവിധ പള്ളികളില്‍ വിശുദ്ധവാരാചരണത്തിന് വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions