യു.കെ.വാര്‍ത്തകള്‍

മോഡി തോമസിന് വിട നല്‍കാന്‍ പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനം 21ന്

യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകന്‍ മോഡി തോമസ് ചങ്കന്റെ (55) പൊതുദര്‍ശനം 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കേ ഏപ്രില്‍ 6ന് മോഡി അന്തരിച്ചത്.

യോര്‍ക്കിന് സമീപമുള്ള ക്ലിഫ്റ്റണിലെ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിലാണ് പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതു ദര്‍ശനവും ഒരുക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് മോഡി. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ മലയാളികളുടെ മറ്റെല്ലാ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു.

ഒരു മാസം മുമ്പ് മാത്രമാണ് മോഡിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ പരേതരായ സി എ തോമസ് ചങ്കന്റെയും പരിയാരം പോട്ടോക്കാരന്‍ കുടുംബാംഗം അന്നം തോമസിന്റെയും മകനാണ്.

ഭാര്യ: സ്റ്റീജ, പൂവത്തുശ്ശേരി തെക്കിനേടത്ത് കുടുംബാംഗം. ലീഡ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റോയ്‌സ് മോഡി, എ ലെവല്‍ വിദ്യാര്‍ത്ഥിയായ അന്ന മോഡി എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍: പരേതനായ ആന്‍ഡ്രൂസ് തോമസ്, ജെയ്‌സണ്‍ തോമസ്, പ്രിന്‍സ് ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോണ്‍സണ്‍.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions