സിനിമ

വിന്‍സി പറഞ്ഞതു പോലെ തങ്ങളല്ല ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തുവിട്ടതെന്ന് സജി നന്ത്യാട്ട്

വിന്‍സി അലോഷ്യസ് പറഞ്ഞതു പോലെ തങ്ങളല്ല നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തുവിട്ടതെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ആയിരുന്നു ഫിലിം ചേംബര്‍ പരാതിയില്‍ പറഞ്ഞ നടന്റെ പേര് പുറത്തുവിട്ട ഫിലിം ചേംബറിനെതിരെ പ്രതികരിച്ചത്. നടന്റെ പേര് പുറത്തുവിടില്ലെന്ന് പറഞ്ഞതു കൊണ്ടാണ് താന്‍ ഫിലിം ചേംബറില്‍ പരാതി നല്‍കിയത്. എന്നാല്‍ ഫിലിം ചേംബര്‍ പേര് പുറത്തുവിട്ടു എന്നാണ് വിന്‍സിയുടെ ആരോപണം.

എന്നാല്‍ തങ്ങള്‍ ഷൈന്‍ ടോമിന്റെ പേര് പുറത്തുവിട്ടിട്ടില്ല എന്നാണ് സജി നന്ത്യാട്ട് പ്രതികരണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 'അമ്മ' സംഘടനയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ ഒരു യൂട്യൂബ് ചാനലിലാണ് പേര് പ്രചരിച്ചത് എന്നാണ് സജി നന്ത്യാട്ട് പറയുന്നത്.
'ഫിലിം ചേംബര്‍ ഒരിക്കലും നടന്റെ പേര് പുറത്തുവിട്ടിട്ടില്ല, ആ സിനിമയുടെ പേരും പുറത്തുവിട്ടിട്ടില്ല. ഇത് എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് സംസാരിക്കുന്നതാണ്. കാരണം ഇന്നലെ വൈകിട്ട് തന്നെ ഒരു യൂട്യൂബ് ചാനല്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പുറത്തുവിട്ടിരുന്നു. ആ യൂട്യൂബ് ചാനലിന് ആരാണ് ആ വാര്‍ത്ത നല്‍കിയതെന്ന് അന്വേഷിക്കണം.'
'ഫിലിം ചേംബര്‍ ഒരിക്കലും പേര് പുറത്തുവിടില്ല. പിന്നെ കോമണ്‍ ആയിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നടന്റെ പേര് പറഞ്ഞത് ഫിലിം ചേംബര്‍ അല്ല, പത്രക്കാരാണ്. ഞങ്ങള്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. വിന്‍സി തെറ്റിദ്ധരിച്ചിരിക്കുകയാണ്. കാരണം ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിക്ക് പരാതി കിട്ടുന്നതിന് മുമ്പ് തന്നെ 'അമ്മ'യ്ക്ക് പരാതി കൊടുത്തിട്ടുണ്ട്.'

'അതിന് പിന്നാലെ തന്നെ ഒരു യൂട്യൂബ് ചാനലില്‍ ഇത് വന്നിട്ടുണ്ട്, ഈ നടന്റെ പേര് ഉള്‍പ്പെടെ. ഞങ്ങളല്ല പേര് പുറത്തുവിട്ടത്. ഇത് എന്തോ തെറ്റിദ്ധാരണയാണ്. വിന്‍സി ഒരു നല്ല കുട്ടിയാണ്, പുള്ളിക്കാരി നിഷ്‌ക്കളങ്കയാണ്, അവര്‍ക്ക് അറിയില്ലായിരിക്കും. ഞങ്ങളാരും അല്ല. പേര് വിട്ടാലും പ്രശ്‌നമില്ല, എങ്കിലും വാക്ക് പറഞ്ഞതു കൊണ്ട് ഈ പേര് വെളിയില്‍ വിട്ടിട്ടില്ല' എന്നാണ് സജി നന്ത്യാട്ട് പറയുന്നത്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions