നാട്ടുവാര്‍ത്തകള്‍

അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജമായിരുന്നെന്ന് ഏഴു വര്‍ഷത്തിന് ശേഷം യുവതി

കോട്ടയം: അധ്യാപകന്‍ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വഴിത്തിരിവ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ നല്‍കിയത് വ്യാജ പരാതിയാണെന്ന് വെളിപ്പെടുത്തി പരാതികാരി പീഡന പരാതി പിന്‍വലിച്ചു. കോട്ടയം കുറുപ്പന്തറയിലെ പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന അധ്യാപകനെതിരെയായിരുന്നു എറണാകുളം സ്വദേശിനിയുടെ പരാതി.

2017 ലായിരുന്നു പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന അധ്യാപകനായ സി ഡി ജോമോനെതിരെ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരുന്നത്. തന്നെ പരിശീലനത്തിന് കൊണ്ടുപോകുന്നതിനിടയില്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്നായിരുന്നു അന്ന് യുവതി നല്‍കിയിരുന്ന പരാതി. പിന്നാലെ സ്ഥാപനം പൂട്ടി, ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടം. ഇതിനിടിയല്‍ കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ പല ജോലികളും ജോമോന്‍ ചെയ്തിരുന്നു. ആത്മഹത്യയെ പറ്റി പോലും താന്‍ ചിന്തിച്ചിരുന്നുവെന്നും ജോമോന്‍ വെളിപ്പെടുത്തി.

എന്നാല്‍ ജോമോന്റെ അവസ്ഥ മനസ്സിലാക്കിയ യുവതി കഴിഞ്ഞ ദിവസം നാട്ടിലെത്തുകയും സമീപത്തെ പള്ളിയിലെ ശുശ്രൂഷയ്ക്കിടയില്‍ ജോമോനോടും കുടുംബത്തോടും പരസ്യമായി മാപ്പ് പറയുകയുമായിരുന്നു. ചിലരുടെ പ്രേരണയില്‍ താന്‍ പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടി സമ്മതിച്ചു. പിന്നാലെ കേസ് പിന്‍വലിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട് നിന്ന അവഗണനയ്ക്കും അപമാനത്തിനുമൊടുവില്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ജോമോന്‍ അറിയിച്ചു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions