യു.കെ.വാര്‍ത്തകള്‍

അധ്യാപകര്‍ക്ക് 2.8% ശമ്പള വര്‍ധനവ് നിര്‍ദ്ദേശിച്ച് മന്ത്രിമാര്‍ ചതിച്ചെന്ന് ജനറല്‍ സെക്രട്ടറി

അധ്യാപകര്‍ നീണ്ട കാലമായി ശമ്പള വര്‍ധന ആവശ്യപ്പെട്ടുവരുകയായിരുന്നു. നീണ്ട കാലത്തെ ആവശ്യത്തിന് ശേഷം നടത്തിയ ചെറിയ വര്‍ധനവ് ചതിയെന്നാണ് വിദ്യാഭ്യാസ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡാനിയേല്‍ കെബെഡെ പറയുന്നത്.

നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ്. ലേബര്‍ ഗവണ്‍മെന്റിന്റെ 2.8 ശതമാനം ശമ്പള വര്‍ധനവ് ചതിയായിരുന്നുവെന്നാണ് കെബെഡെ പറയുന്നത്.

സമരം ആഗ്രഹിച്ചിരുന്നില്ലെങ്കിലും പണപ്പെരുപ്പമുയരുന്നതോടെ ആനുപാതികമായ ശമ്പള വര്‍ധനവ് നല്‍കണമെന്ന് യൂണിയന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് വലിയ തലവേദനയാകുകയാണ് യൂണിയനുകളുടെ പ്രതിഷേധം. വില വര്‍ദ്ധനവും ജീവിത ചെലവും താങ്ങാനാകുന്നില്ലെന്നാണ് അധ്യാപകരും പറയുന്നത്. ജോലിയ്ക്ക് വേണ്ട വേതനം അധ്യാപകര്‍ക്കില്ലെന്നും വന്‍ തോതില്‍ കൊഴിഞ്ഞുപോക്ക് നേരിടുന്ന ജോലിയാണ് അധ്യാപന മേഖലയെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതായാലും വിലവര്‍ധനവ് അനിവാര്യമെന്നാണ് യൂണിയന്‍ അറിയിക്കുന്നത്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions