മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് 325 കോടിയുടെ ടോട്ടല്‍ ബിസിനസ് നേട്ടം. നടന്‍ മോഹന്‍ലാലാണ് ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററുകളും പങ്കുവച്ചിട്ടുണ്ട്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കൊണ്ട് 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രം കൂടിയാണ് എമ്പുരാന്‍.
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് 24 ഭാഗങ്ങള്‍ മാറ്റി. 2.08 മിനിട്ട് കട്ട് ചെയ്ത റീ എഡിറ്റഡ് പതിപ്പാണ് ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ച്ച് 27ന് ഇന്ത്യയിലും ആഗോളതലത്തിലും പ്രദര്‍ശനം ആരംഭിച്ചത്.
തമിഴ്നാടിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്തത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തപ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ എത്തിച്ചത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.