യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ 750 സ്കൂളുകളില്‍ അടുത്തയാഴ്ച മുതല്‍ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബ്


ലണ്ടന്‍: ലേബര്‍ സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ സ്കൂളുകളിലെ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബുകള്‍ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇംഗ്ലണ്ടിലെ 750 പ്രൈമറി സ്കൂളുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് ക്ലബിനൊപ്പം അരമണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

തുടക്കം വിജയകരമായാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ഈ ചൊവ്വാഴ്ച മുതല്‍ ജൂലൈയില്‍ സ്കൂള്‍ അടയ്ക്കുന്നതു വരെയാണ് പദ്ധതിയുടെ ട്രയല്‍ റണ്‍. പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ 30 മില്യണ്‍ പൗണ്ടാണ് ഒരു വര്‍ഷം വേണ്ടിവരിക.

അധ്യാപകരും രക്ഷിതാക്കളും പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ പദ്ധതിക്ക് നീക്കിവച്ചിട്ടുള്ള ഫണ്ടിങ്ങിനെ സംബന്ധിച്ച് പലരും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 30 മില്യണ്‍ പൗണ്ട് എന്നത് ഇത്രയും ബ്രഹത്തായ പദ്ധതിക്ക് ആവശ്യമായ തുകയാകില്ലെന്നാണ് ടീച്ചേഴ്സ് യൂണിയനും ഹെഡ്ടീച്ചേഴ്സ് യൂണിയനും ചൂണ്ടിക്കാട്ടുന്നത്.

ദിവസം അരമണിക്കൂര്‍ വീതം കണക്കാക്കുമ്പോള്‍ ഒരു അധ്യയന വര്‍ഷം 95 മണിക്കൂര്‍ ചൈല്‍ഡ് കെയറും മാതാപിതാക്കള്‍ക്ക് പരോക്ഷമായി പദ്ധതിയിലൂടെ ലഭിക്കും. ഇത്തരത്തില്‍ ഓരോ രക്ഷിതാവിനും 450 പൗണ്ട് ലാഭിക്കാനാകുമെന്നാണ് എജ്യൂക്കേന്‍ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യഘട്ടത്തിലെ 750 സ്കൂളുകള്‍ക്കും പദ്ധതി നടത്തിപ്പിന് ആവശ്യമായ ഗൈഡന്‍സും സെറ്റപ്പ് പേയ്മെന്റും നല്‍കിക്കഴിഞ്ഞു. 50 ശതമാനം കുട്ടികളുടെ പങ്കാളിത്തം പദ്ധതിക്ക് ഉറപ്പുവരുത്തുന്ന സ്കൂളിന് പ്രതിവര്‍ഷം 23,000 പൗണ്ട് അലവന്‍സലായി ലഭിക്കും.

കുട്ടികളുടെ കൊഴിഞ്ഞുപോക്കു വലിയ വിളിയായി മാറിയിരിക്കുന്ന സമയത്താണ് സൗജന്യ ബ്രേക്ക്ഫാസ്റ്റ് പദ്ധതി വരുന്നത്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions