യു.കെ.വാര്‍ത്തകള്‍

2024 ല്‍ ആശുപത്രി ബെഡുകള്‍ക്കായി 24 മണിക്കൂറിലേറെ കാത്തിരുന്നത് ആയിരങ്ങള്‍

ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി പ്രവേശനം ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരിക എത്ര വലിയ ദുരിതമായിരിക്കും സമ്മാനിക്കുക! കഴിഞ്ഞ വര്‍ഷം എ&ഇ സന്ദര്‍ശിച്ച ഏകദേശം 49,000 രോഗികള്‍ക്കാണ് ആശുപത്രി ബെഡിനായി 24 മണിക്കൂറും, അതിലേറെയും കാത്തിരിപ്പ് വേണ്ടിവന്നത്.

70 ശതമാനം കേസുകളിലും 65 വയസും, അതിന് മുകളിലും പ്രായമുള്ളവരാണ് ഇതിന് ഇരയായത്. വാര്‍ഡില്‍ അല്‍പ്പം ഇടം കിട്ടാന്‍ ചില രോഗികള്‍ക്ക് 10 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നായി ലിബറല്‍ ഡെമോക്രാറ്റുകള്‍ വിവരാവകാശ രേഖ പ്രകാരം നേടിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെ 54 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2024-ല്‍ 48,830 ട്രോളി കാത്തിരിപ്പുകള്‍ 24 മണിക്കൂറും, അതിലേറെയും നീണ്ടതായി കണ്ടെത്തി. ഇതില്‍ 33,413 കേസുകളിലും രോഗികള്‍ 65 വയസും, അതിന് മുകളിലും പ്രായമുള്ളവരാണ്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച ശേഷം വാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വരെയുള്ള സമയമാണ് ട്രോളി കാത്തിരിപ്പായി കണക്കാക്കുന്നത്.

എന്നാല്‍ കണക്കുകള്‍ മുകള്‍ഭാഗത്തെ അവസ്ഥ മാത്രമാണ് കാണിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കുറച്ചത് പ്രശ്‌നത്തില്‍ പ്രധാന സംഭാവന നല്‍കുന്നതായി ആര്‍സിഎന്‍ വ്യക്തമാക്കുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions