നാട്ടുവാര്‍ത്തകള്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം 15 കോടി!

പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് കാസര്‍കോട് തുടക്കമാവുകയാണ്. കോടികള്‍ മുടക്കിയുള്ള വിവിധ പരിപാടികളാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം ചെലവ് 15 കോടിയിലേറെയെന്നാണ് വിലയിരുത്തല്‍. പരിപാടികള്‍ക്കായി ഓരോ ജില്ലയിലും ഒന്നരക്കോടിവെച്ച് 20 കോടിയിലേറെ ചെലവാക്കും.

സംസ്ഥാനസര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തിന് പന്തലും പ്രദര്‍ശനശാലകളും കെട്ടാന്‍ പണംനല്‍കുന്നത് കിഫ്‌ബിയാണ്. ഓരോ ജില്ലയിലും കുറഞ്ഞത് ഒന്നരക്കോടിവെച്ച് 20 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി സമാഹരിക്കുന്ന പണത്തില്‍നിന്നാണ് ഇത് നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രചാരണത്തിനും മറ്റു ചെലവുകള്‍ക്കുമായി 27 കോടി നേരത്തേ അനുവദിച്ചിരുന്നു. ഇത് പബ്ലിക് റിലേഷന്‍ വകുപ്പാണ് ചെലവിടുന്നത്.

ഇതുകൂടാതെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും അവയുടെ ചെലവ് കണ്ടെത്തേണ്ടിവരും. ഏഴുദിവസമാണ് ജില്ലകള്‍തോറും ‘എന്റെ കേരളം’ പ്രദര്‍ശനം. പ്രദര്‍ശന-വിപണന മേളയ്ക്ക് സ്റ്റാളുകള്‍ക്കും മറ്റുമായി എയര്‍ കണ്ടീഷന്‍ ചെയ്‌ത കൂറ്റന്‍ പന്തല്‍ വേണം. തിങ്കളാഴ്‌ച വാര്‍ഷികാഘോഷത്തിന് തുടക്കമാകുന്ന കാസര്‍കോട് 48,000 ചതുരശ്രയടി പന്തലാണ് തയ്യാറാക്കിയത്. പന്തലിനുള്ള ടെന്‍ഡര്‍ ക്ഷണിക്കുന്നതും കരാറുകാരെ കണ്ടെത്തുന്നതും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്‌ചര്‍ ആന്‍ഡ് കണ്‍സ്ട്രക്‌ഷനാണ്.

ഇത്തവണ 11 ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കാണ് കരാര്‍. രണ്ടാംവാര്‍ഷികത്തിന് ജില്ലയൊന്നിന് ഏകദേശം 1.29 കോടി ചെലവായെന്നാണ് കണക്ക്. പന്തലിന് പണം നല്‍കാന്‍ തത്ത്വത്തില്‍ അനുമതിയായതായി കിഫ്ബി അധികൃതര്‍ പറഞ്ഞു. എസ്റ്റിമേറ്റ് എത്രയെന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ലെന്നാണ് വിശദീകരണം. ഭരണാനുമതി കിട്ടുന്ന അത്രയും തുക ചെലവിടാറില്ലെന്നാണ് പിആര്‍ഡി വിശദീകരണം.


അതേസമയം ഇത്തവണ ചെലവ് പരമാവധി ചുരുക്കിയാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പ്രദര്‍ശനത്തില്‍ അറുപത് ശതമാനം വാണിജ്യ സ്റ്റാളുകളായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇവയില്‍നിന്ന് വരുമാനം കിട്ടുമെന്നും മന്ത്രി പറഞ്ഞു.


  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions