നാട്ടുവാര്‍ത്തകള്‍

മൂന്നു വയസുകാരി ഒലിവിയയുടെ മരണം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍

യുകെയില്‍ നിന്നെത്തിയ പിതാവിനെ കൂട്ടാന്‍ നെടുമ്പാശ്ശേരിയിലെത്തി, തിരിച്ചുവരവേ കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധ മൂലം മരണമടഞ്ഞ മൂന്നു വയസുകാരി ഒലിവിയയുടെ വിയോഗം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍. ഈസ്റ്റര്‍ -വിഷു അവധിയ്ക്ക് നാട്ടിലെത്തിയ പിതാവിനെ കൂട്ടായന്‍ എയര്‍പോര്‍ട്ടില്‍ എത്തി മടങ്ങിയ തൃശൂര്‍ സ്വദേശി ഒലിവിയയാണ് അങ്കമാലിയിലെ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. തൃശൂര്‍ വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ആണ് ഒലിവിയ.

യുകെയിലേക്ക് മടങ്ങാന്‍ കാത്തിരുന്ന ഒലിവിയ മോള്‍ക്കൊപ്പം ഹെന്‍ട്രിയുടെ ഭാര്യയായ റോസ് മേരിയും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ ഹെന്‍ട്രി, ഭാര്യ റോസ് മേരി, ഹെന്‍ട്രിയുടെ അമ്മ ഷീബ, മകള്‍ ഒലിവിയ എന്നിവരൊക്കെ ഒന്നിച്ചു ഭക്ഷണം കഴിച്ച ഹോട്ടലിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്ന് സംശയിക്കപ്പെടുന്നു. രാസപരിശോധനാ ഫലം എത്തും വരെ ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചിടാനാണ് പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഒലിവിയുടെ പിതാവ് ഹെന്‍ട്രി യുകെയിലായിരുന്നു. ശനിയാഴ്ച വിദേശത്തുനിന്നും നെടുമ്പാശേരിയിലെത്തിയ ഹെന്‍ട്രിയെ കൂട്ടിക്കൊണ്ടുവരാന്‍ കുടുംബാംഗങ്ങളോടൊപ്പം ഒലിവിയയും പോയിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. മസാല ദോശ കഴിച്ച മൂന്നുവയസുകാരിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.

ഇതോടെ ഒലിവിയയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒലിവിയക്ക് ഇഞ്ചക്ഷന്‍ കൊടുത്ത് ഇവര്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷവും ശാരീരിക അസ്വസ്ഥത മാറാത്ത ഒലിവിയയുമായി ഇവര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി പിന്നെയും വഷളായി. കുട്ടിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.

കുട്ടിക്കു പുറമെ മാതാപിതാക്കളും ഹെന്‍ട്രിയുടെ അമ്മയും മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ എല്ലാവര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. യാത്രക്കിടെ കഴിച്ച മസാല ദോശയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത് എന്നാണ് സംശയം. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തു. പുതുക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബത്തെ തിരികെ യുകെയിലേക്ക് കൊണ്ടുപോകാനായാണ് ഹെന്‍ട്രി നാട്ടിലെത്തിയത്. ഇതിനിടെയാണ് ദാരുണ സംഭവം.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions