യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ആശുപത്രികളില്‍ നഴ്‌സിംഗ് ജീവനക്കാരുടെ കടുത്ത ക്ഷാമം

യുകെയില്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാരുടെ ക്ഷാമം രോഗികളെ അപകടത്തിലാക്കുന്ന തോതില്‍ ഗുരുതരമായി തുടരുന്നുവെന്ന് കണക്കുകള്‍. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് മൂന്നില്‍ രണ്ട് ഷിഫ്റ്റുകളിലും സുരക്ഷിതമായ പരിചരണം ഉറപ്പാക്കാന്‍ ആവശ്യമായ തോതില്‍ നഴ്‌സുമാരില്ലെന്നാണ് സര്‍വ്വെ കണ്ടെത്തുന്നത്.

ഒരു വര്‍ഷത്തിനിടെ 63 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. മറ്റേണിറ്റി വാര്‍ഡുകളിലും, ഇഞ്ചുറി റിഹാബ് യൂണിറ്റുകളിലുമാണ് ഏറ്റവും വലിയ ആശങ്ക നിലനില്‍ക്കുന്നത്. പകുതി ഷിഫ്റ്റുകളിലും ആരോഗ്യജീവനക്കാര്‍ രോഗികള്‍ക്ക് ഗുരുതര അപകടസാധ്യത നേരിടുന്നതായി സര്‍വ്വെ സ്ഥിരീകരിച്ചു.

യുണീന്‍ യൂണിയനാണ് സര്‍വ്വെ നടത്തിയത്. ഹെല്‍ത്ത് സര്‍വ്വീസില്‍ ഉടനീളം ജീവനക്കാരുടെ ക്ഷാമം ഭയാനകമായ തോതില്‍ പതിവായി നേരിടുന്നുവെന്നാണ് കാണിക്കുന്നതെന്ന് യുണീഷന്‍ നാഷണല്‍ നഴ്‌സിംഗ് ഓഫീസര്‍ സ്റ്റുവര്‍ട്ട് ടക്ക്‌വുഡ് പറഞ്ഞു.

'നഴ്‌സിംഗ് ജീവനക്കാര്‍ സുപ്രധാന പരിചരണം നല്‍കാന്‍ കഴിയാതെയും, രോഗികള്‍ക്ക് സമയത്ത് വേദനാസംഹാരി നല്‍കാന്‍ പറ്റാതെയും വിഷമിക്കുന്നു. എംപ്ലോയറുടെ സഹായത്തിനായി ജീവനക്കാര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ആശങ്കകളില്‍ നടപടിയില്ല. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം വേണം', ടക്ക്‌വുഡ് ആവശ്യപ്പെട്ടു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions