യു.കെ.വാര്‍ത്തകള്‍

മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റ് കഴിഞ്ഞ് വാഹനമോടിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നു!


വിശ്രമമില്ലാതെ മണിക്കൂറുകള്‍ നീണ്ട സമയത്തെ ജോലി, ക്ഷീണിതരായി മടങ്ങുമ്പോള്‍ നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നതായും മരിക്കുന്നതായും സുപ്രധാന അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യപ്രവര്‍ത്തകരുടെ അവസ്ഥ അതീവ ദയനീയമാണെന്ന് സേഫ്റ്റി വാച്ച്‌ഡോഗ് വ്യക്തമാക്കുന്നു.

ജീവനക്കാര്‍ ക്ഷീണിതരായി വാഹനമോടിക്കുമ്പോള്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് എന്‍എച്ച് എസ് സേഫ്റ്റി റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുദീര്‍ഘമായ ഷിഫ്റ്റ് പൂര്‍ത്തിയാക്കി കാറോടിച്ച് വീട്ടിലേക്ക് മടങ്ങുന്ന ജീവനക്കാര്‍ റോഡ് അപകടങ്ങളില്‍ മരണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എന്‍എച്ച്എസ് സേഫ്റ്റി റെഗുലേറ്റര്‍ കണ്ടെത്തി. ജീവനക്കാര്‍ അതീവ ക്ഷീണത്തില്‍ മടങ്ങുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്.

ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ നേരിടുന്ന ക്ഷീണം മൂലം പിഴവുകള്‍ സംഭവിക്കാനും, ഇത് രോഗികള്‍ക്ക് ഗുരുതരമായ അവസ്ഥ സൃഷ്ടിക്കാനും ഇടയാക്കുമെന്നാണ് ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡി വ്യക്തമാക്കുന്നത്. ഈ അവസ്ഥ നേരിട്ടും, അല്ലാതെയും രോഗികളെ അപകടത്തിലാക്കുമ്പോഴും എന്‍എച്ച്എസ് ഈ ഭീഷണിയെ കുറിച്ച് തിരിച്ചറിയുന്നില്ല. എന്‍എച്ച്എസ് ജീവനക്കാരുടെ ധീരോദാത്തമായ പ്രകടനമെന്ന മാനസികനിലയാണ് ഇതിന് കാരണമെന്നും ബോഡി കുറ്റപ്പെടുത്തി.

ക്ഷീണിതരായ ഡോക്ടര്‍മാരും, നഴ്‌സുമാരും രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ പിഴവുകള്‍ കടന്നുകൂടുന്നുണ്ട്. ഫീഡിംഗ് ട്യൂബ് സ്ഥലം മാറി കടത്തുകയും, പ്രസവിച്ച സ്ത്രീയുടെ ഉള്ളില്‍ സ്വാബ് മറന്നുവെച്ചതും, ബ്ലഡ് സാംപിളില്‍ ലേബല്‍ മാറിപ്പോകുകയും ഉള്‍പ്പെടെ അബദ്ധങ്ങളാണ് ഇത് വരുത്തിവെയ്ക്കുന്നത്.

മറ്റേണിറ്റി വാര്‍ഡിലും റിഹാബിലിറ്റേഷന്‍ വാര്‍ഡിലും കടുത്ത പ്രതിസന്ധി തുടരുകയാണ്. നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍, മിഡ് െൈവഫുമാര്‍ എന്നിവര്‍ക്കിടയിലെ സര്‍വേയില്‍ 69 ശതമാനം ഷിഫ്റ്റിലും ജീവനക്കാരില്ല. ഇംഗ്ലണ്ട്, വെയില്‍സ് ,നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 42 ആശുപത്രികളിലാണ് സര്‍വ്വേ നടത്തിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സമ്മര്‍ദ്ദ കാരണം വ്യക്തമാക്കുന്നതാണ് സര്‍വ്വേ. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി നടത്തിയ സര്‍വ്വേയില്‍ ജീവനക്കാര്‍ ഓരോ ഷിഫ്റ്റിനു ശേഷവും തങ്ങളുടെ നെട്ടോട്ടത്തെ കുറിച്ച് വിവരിക്കുകയായിരുന്നു. സര്‍വ്വേയില്‍ 1472 ഷിഫ്റ്റുകള്‍ ഉള്‍പ്പെടുത്തി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നഴ്‌സുമാര്‍ പങ്കുവച്ചത്. രോഗികള്‍ക്ക് കടുത്ത സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന അവസ്ഥയാണ് പലയിടത്തും.

ജീവനക്കാരുടെ എണ്ണം കുറയുന്നതോടെ നിലവിലെ ജീവനക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാകുന്നുണ്ട്. വേദനയ്ക്കുള്ള ഗുളികകള്‍ നല്‍കാന്‍ പോലും വൈകുന്നു. പകുതിയിലേറെ ഷിഫ്റ്റില്‍ ഗുരുതര സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ജീവനക്കാരുടെ കുറവില്‍ തങ്ങള്‍ പ്രതിസന്ധിയിലാണെന്ന് അഞ്ചില്‍ മൂന്നു ജീവനക്കാരും ട്രസ്റ്റിനെ അറിയിച്ചതായും സര്‍വ്വേ വ്യക്തമാക്കുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions