യു.കെ.വാര്‍ത്തകള്‍

യുകെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ യൂത്ത് വിസ കരാര്‍ വരുന്നു

ബ്രക്സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം പുതിയൊരു തലത്തില്‍ എത്തിക്കുന്നതിനായി യൂത്ത് വിസ കരാര്‍ വരുന്നു. ഇരു കക്ഷികളും തമ്മിലുള്ള ബന്ധം പുതിയൊരു തലത്തില്‍ എത്തിക്കുന്നതിനായി അടുത്തമാസം ഉന്നതതല സമ്മേളനം നടക്കാന്‍ ഇരിക്കവെയാണ് ഇത്തരമൊരു സൂചന പുറത്തു വരുന്നത്. യുവാക്കള്‍ക്ക് വിദേശത്ത് പഠിക്കുന്നതും ജോലി ചെയ്യുന്നതും എളുപ്പമാക്കുന്ന ഇത്തരമൊരു പദ്ധതി ആലോചനയിലില്ല എന്നായിരുന്നു ലേബര്‍ പാര്‍ട്ടി നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍, ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചക്കിടയില്‍ ഇരുഭാഗവും തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇത്തരമൊരു പദ്ധതി വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അനൗപചാരികമായ ഒരു ഒത്തു തീര്‍പ്പുണ്ടായി എന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറുപതോളം ലേബര്‍ എം പിമാര്‍ മന്ത്രിമാരെ കണ്ട് 30 വയസ്സില്‍ താഴെയുള്ളവര്‍ക്കായി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമിടയില്‍ ഒരു യൂത്ത് വിസ പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പില്‍ വന്നാല്‍, മലയാളികള്‍ ഉള്‍പ്പടെ ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും കൂടുതല്‍ എളൂപ്പമാകും. ഇത്തരമൊരു പദ്ധതി ബ്രിട്ടനിലെ യുവാക്കള്‍ക്ക് സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക മണ്ഡലങ്ങളില്‍ പുതിയ അവസരങ്ങള്‍ തുറന്നു കൊടുക്കുമെന്നാണ് ഇ യു റിലേഷന്‍ മന്ത്രി നിക്ക് തോമസ് സിമ്മണ്ട്‌സിന് ലേബര്‍ എം പിമാര്‍ എഴുതിയ കത്തില്‍ പറയുന്നത്.

മെയ് 19ന് ലണ്ടനില്‍ വെച്ച് നടക്കുന്ന ഉന്നതതല സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ട് ഉറുസ്വല വോണ്‍ ഡേര്‍ ലെയെനും തമ്മില്‍ കൂടിക്കാഴ്ച നടക്കുകയും ചെയ്തു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് നല്ല പുരോഗതി ഉണ്ടായതായി ഇരുവരും വിലയിരുത്തി എന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.


  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions