എമ്പുരാന്‍ നിര്‍ത്തിയിടത്തു നിന്നും മോഹന്‍ലാലിന്റെ ബോക്സോഫീസ് തൂക്കിയടി. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും സിനിമ ആദ്യദിന ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ നേടി കുതിക്കുന്നു. സിനിമയുടെ മേക്കിങ്ങും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുമെല്ലാം വലിയ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്. കെ ആര്‍ സുനിലിന്റെ കഥയും തരുണ്‍ മൂര്‍ത്തിയോടൊപ്പം ചേര്‍ന്നൊരുക്കിയ തിരക്കഥയും ജേക്ക്സ് ബിജോയിയുടെ മ്യൂസിക്കുമെല്ലാം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.
പ്രദര്‍ശനത്തിനെത്തി ആദ്യ മണിക്കൂറുകളില്‍ 30K-യിലധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് റീലിസിന് ശേഷം എമ്പുരാന്‍ വിറ്റഴിച്ച ടിക്കറ്റിനേക്കാള്‍ അധികമാണ്. ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നത്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണല്‍ ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനം തുടരുമിന് മൂന്ന് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
എമ്പുരാന്റെ റെക്കോര്‍ഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും. ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന സിനിമയില്‍ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.
മോഹന്‍ലാല്‍ വിജയം തുടരുകയാണ് എന്നാണ് ആരാധകരുടെ ഏക അഭിപ്രായം. സിനിമയിലെ ശോഭനയുടെ പ്രകടനത്തിനും കയ്യടികള്‍ ഉയരുന്നുണ്ട്. സിനിമ ബ്ലോക്ക് ബസ്റ്റര്‍ ആകുമെന്നും പ്രതികരണങ്ങള്‍ ഉണ്ട്. സിനിമയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മുതല്‍ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് മുതല്‍ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വരെ എല്ലാം മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്.