യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂ രാജകുമാരന്‍ പീഡിപ്പിച്ചതായി ആരോപിച്ച് കേസിന് പോയ വിര്‍ജിനിയ ജിഫ്രെ ആത്മഹത്യ ചെയ്ത നിലയില്‍



ബ്രിട്ടീഷ് രാജകുടുംബത്തിന് വലിയ നാണക്കേട് സമ്മാനിച്ച സംഭവമായിരുന്നു ആന്‍ഡ്രൂ രാജകുമാരനെതിരായ ബലാല്‍സംഗക്കേസ്. ആന്‍ഡ്രൂ രാജകുമാരന്‍പീഡിപ്പിച്ചതായി ആരോപിച്ച് കേസിന് പോയ വിര്‍ജിനിയ ജിഫ്രെയ്ക്ക് ആത്മഹത്യ സംഭവങ്ങള്‍ ഒടുവില്‍ കോടതിക്ക് പുറത്ത് വെച്ച് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അതേ വിര്‍ജിനിയ ജിഫ്രെ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഫാമില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ഇവര്‍ ജീവനൊടുക്കിയെന്നാണ് കുടുംബം നല്‍കുന്ന വിവരം.

'അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ജീവിതകാലം മുഴുവന്‍ ലൈംഗിക ചൂഷണത്തിന്റെ ലൈംഗിക മനുഷ്യക്കടത്തിന്റെയും ഇരയായിരുന്നു ജിഫ്രെ', കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. ലൈംഗിക പീഡനത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും എതിരായ പോരാട്ടത്തില്‍ ശക്തയായ പോരാളിയായിരുന്നു വിര്‍ജിനിയ. നിരവധി അതിജീവിതര്‍ക്ക് ഇവര്‍ വെളിച്ചമായി. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ മറികടന്ന് വെളിച്ചം വിതറാന്‍ സാധിച്ചു. മക്കളായ ക്രിസ്റ്റിയന്‍, നോവാ, എമിലി എന്നിവരായിരുന്നു അവളുടെ വെളിച്ചം. തന്റെ ചെറിയ മകളെ കൈയില്‍ പിടിച്ചപ്പോഴാണ് തിരിച്ച് പോരാടേണ്ടതിന്റെ ആവശ്യകത വിര്‍ജിനിയ മനസ്സിലാക്കിയത്, കുടുംബം പറയുന്നു.

41-കാരിയായ വിര്‍ജിനിയ മുന്‍ ഫിനാന്‍ഷ്യര്‍ക്ക് എതിരായ ആരോപണങ്ങള്‍ നടത്തിയാണ് പൊതുജനശ്രദ്ധ നേടിയത്. എപ്സ്റ്റീന് എതിരെ കുറ്റം ചുമത്താന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 17-ാം വയസ്സില്‍ എപ്സ്റ്റീന്റെ സഹായി ജിസെലിന്‍ മാക്‌സ്‌വെല്ലിന്റെ സഹായത്തോടെ ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജിഫ്രെ ആരോപിച്ചിരുന്നു. എപ്സ്റ്റീന്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദത്തില്‍ രാജകുമാരനും കുടുങ്ങിയത്.

ബ്രിട്ടീഷ് രാജകുടുംബത്തിന് വലിയ നാണക്കേട് സമ്മാനിച്ച സംഭവങ്ങള്‍ ഒടുവില്‍ കോടതിക്ക് പുറത്ത് വെച്ച് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കോടതി വിചാരണ നേരിടാന്‍ ആന്‍ഡ്രൂ ഒരുങ്ങിയെങ്കിലും ഇത് മുന്നോട്ട് പോയാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ അന്തസ്സ് തകരുമെന്ന് മനസ്സിലാക്കിയാണ് പണം നല്‍കിയത്. എത്ര പണം നല്‍കിയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതിന് ശേഷം ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇവരെ വെറുതെവിട്ടില്ല. കഴിഞ്ഞ മാസം ഒരു വാഹനാപകടം ഉണ്ടായപ്പോള്‍ പോലും അത് ജിഫ്രെ മനഃപ്പൂര്‍വ്വം ചെയ്തതാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions