യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് ചൂടില്‍; വ്യാഴാഴ്ച 23 കൗണ്‍സിലുകളിലേക്കും, ആറ് മേയര്‍മാരുടെയും തെരഞ്ഞെടുപ്പ്

ലേബര്‍ പാര്‍ട്ടിയ്ക്ക് പരീക്ഷണമായി ബ്രിട്ടനിലെ 23 കൗണ്‍സിലുകളിലേക്കും, ആറ് മേയര്‍മാരെയും കണ്ടെത്താനുമുള്ള ലോക്കല്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എന്‍എച്ച്എസ് പ്രധാന ചര്‍ച്ചാ വിഷയമാക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നത്. വിഷയത്തില്‍ ടോറി നേതാവ് കെമി ബാഡെനോകിനെയും, റീഫോം യുകെയുടെ നിഗല്‍ ഫരാഗിനെയും കടന്നാക്രമിക്കുകയാണ് സ്ട്രീറ്റിംഗ്.

എന്‍എച്ച്എസ് വിഷയത്തില്‍ റിഫോം യുകെ പരസ്പര വിരുദ്ധമായ നിലപാടാണ് പങ്കുവെയ്ക്കുന്നതെന്ന് നിഗല്‍ ഫരാഗിനെ കുറ്റപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. കണ്‍സര്‍വേറ്റീവുകള്‍ ഹെല്‍ത്ത് സര്‍വ്വീസ് നടത്തിപ്പിന്റെ പേരില്‍ കെമി ബാഡെനോക് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്കല്‍ തെരഞ്ഞെടുപ്പിന് പുറമെ റണ്‍കോണ്‍ & ഹെല്‍സ്ബിയില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

കണ്‍സര്‍വേറ്റീവുകളും, റിഫോമും ആരാണ് ഏറ്റവും നന്നായി വിമര്‍ശിക്കുന്നതെന്ന മത്സരത്തിലാണ്. നിഗല്‍ ഫരാഗ് എല്ലാം നേരിട്ട് സംസാരിക്കുന്നുവെന്ന് പറയും. പക്ഷെ എന്‍എച്ച്എസിന്റെ കാര്യത്തില്‍ രണ്ട് തട്ടില്‍ സംസാരിക്കും. കെമി ബാഡെനോക് എന്‍എച്ച്എസ് മോഡലില്‍ സംവാദനം ആവശ്യപ്പെടുന്നു. ഒരു മാപ്പ് പറഞ്ഞ ശേഷം സംവാദം തുടങ്ങാം. ചരിത്രത്തിലെ ഏറ്റവും വലിയ സംതൃപ്തിയില്‍ നിന്നും, കുറഞ്ഞ വെയ്റ്റിംഗ് സമയത്ത് നിന്നും നേര്‍ വിപരീതത്തിലേക്കാണ് അവര്‍ നയിച്ചത്, സ്ട്രീറ്റിംഗ് പറഞ്ഞു.

ആയിരക്കണക്കിന് രോഗികളെ ഇപ്പോള്‍ എന്‍എച്ച്എസ്‌ വേഗത്തില്‍ കാണുന്നുവെന്ന കണക്കുകളാണ് സ്ട്രീറ്റിംഗ് ആയുധമാക്കുന്നത്. 2024 ജൂലൈ മുതല്‍ 2025 ഫെബ്രുവരി വരെ 18,000 പരിശോധനകള്‍ നല്‍കാന്‍ ലോക്കല്‍ സെന്ററുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 50% കൂടുതലാണ്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions