വിദേശം

പോപ്പ് ഫ്രാന്‍സിസിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു; ലളിതം

ജീവിതത്തിലും, മരണത്തിലും ലാളിത്യം കാത്തുസൂക്ഷിച്ച ആളായിരുന്നു പോപ്പ് ഫ്രാന്‍സിസ്. തന്റെ മരണാനന്തര കര്‍മ്മങ്ങളും ലളിതമായിരിക്കണമെന്നു അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. സെന്റ് മേരി മാഗിയോര്‍ ചര്‍ച്ചിലെ പോപ്പിന്റെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഇത് വ്യക്തമാകും. ശനിയാഴ്ച അന്ത്യവിശ്രമം നല്‍കിയ പോപ്പിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവിടം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയതോടെ കര്‍ദിനാള്‍മാരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകുന്നത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ചര്‍ച്ചില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്.

തിങ്കളാഴ്ച വിടവാങ്ങിയ 88-കാരനായ പോപ്പ് ഫ്രാന്‍സിസിനെ സ്വകാര്യമായ ചടങ്ങിലാണ് സെന്റ് മേരി ബസലിക്കയില്‍ അടക്കം ചെയ്തത്. പൊതുദര്‍ശനത്തില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെ 250,000 പേരാണ് പങ്കെടുത്തത്. കര്‍ദിനാളായും, പോപ്പായും ഇരിക്കുമ്പോള്‍ അദ്ദേഹം പതിവായി സന്ദര്‍ശിച്ചിരുന്ന പള്ളിയിലാണ് 'ഫ്രാന്‍സിസ്‌കസ്' എന്ന് മാത്രം ആലേഖനം ചെയ്തിട്ടുള്ള കല്ലറ സ്ഥിതി ചെയ്യുന്നത്. ഒരു വെളുത്ത റോസാപ്പൂവാണ് ആകെയുള്ള അലങ്കാരം.

ഇതിന് മുകളിലായി ഒരു കുരിശ് സ്‌പോട്ട്‌ലൈറ്റ് നല്‍കി സ്ഥാപിച്ചിട്ടുണ്ട്. പോപ്പ് അന്ത്യവിശ്രമം കൊള്ളുന്ന ഇടം പോലെ തന്നെ ലളിതമായിരുന്നു അദ്ദേഹം 12 വര്‍ഷക്കാലം ജീവിച്ച വസതിയെന്നും ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു. പോപ്പായ ശേഷം അപ്പോസ്തലിക് പാലസിലേക്ക് താമസം മാറാന്‍ വിസമ്മതിച്ച പോപ്പ് ഫ്രാന്‍സിസ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയ്ക്ക് സമീപമുള്ള കാസാ സാന്റാ മാര്‍ത്തയിലെ ലളിതമായ കിടപ്പുമുറിയിലാണ് കഴിഞ്ഞത്.

റൂം 201-ലാണ് പോപ്പ് ഫ്രാന്‍സിസ് താമസിച്ചിരുന്നത്. ഒരു ചെറിയ കിടപ്പുമുറി, ഓഫീസ്, റിസപ്ഷന്‍ റൂം എന്നിവയാണ് ഇവിടെയുള്ളത്. ലളിതമായ ഫര്‍ണീച്ചറുകളും, ഏതാനും കസേരകളും മാത്രമാണ് ഇവിടെയുള്ളത്.

  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  • എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്
  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions