യു.കെ.വാര്‍ത്തകള്‍

4 മില്ല്യണ്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ യൂണിഫോമുകളില്‍ മാറ്റം; രക്ഷിതാക്കള്‍ക്ക് ചെലവ് കുറയും

യുകെയില്‍ സ്‌കൂള്‍ യൂണിഫോം പോളിസിയില്‍ വരുന്ന മാറ്റങ്ങള്‍ രക്ഷിതാക്കള്‍ക്ക് ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നു റിപ്പോര്‍ട്ട് . ഇംഗ്ലണ്ടിലെ നാല് മില്ല്യണ്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന യൂണിഫോം നയം ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വിധേയമാകുകയാണ്

പത്തില്‍ ഏഴ് സെക്കന്‍ഡറി സ്‌കൂളുകളെയും, 35% പ്രൈമറി സ്‌കൂളുകളെ ബാധിക്കുന്നതാണ് മാറ്റങ്ങളെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കുന്നു. ഈ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധിതമായി നല്‍കാവുന്ന ബ്രാന്റഡ് ഐറ്റങ്ങളുടെ എണ്ണം മൂന്നായി ചുരുക്കുകയും, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബ്രാന്റഡ് ടൈ കൂടിയുമാണ് നല്‍കാന്‍ കഴിയുക.

ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്ലിന്റെ ഭാഗമാണ് ഈ പുതിയ നിയമം. പാര്‍ലമെന്റില്‍ നിരവധി ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമാണ് ഇത് നിയമമായി മാറുക. കുടുംബങ്ങള്‍ പണം ലാഭിക്കാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് നഷ്ടം കൂട്ടുമെന്ന് സ്‌കൂള്‍ വെയര്‍ നിര്‍മ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരു സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫുള്‍ യൂണിഫോം, പിഇ കിറ്റിന് ശരാശരി ചെലവ് 442 പൗണ്ടാണ്. പ്രൈമറി സ്‌കൂളില്‍ ഇത് 343 പൗണ്ടുമാകുമെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റ വ്യക്തമാക്കുന്നു. നിലവിലെ നിബന്ധന പ്രകാരം സ്‌കൂള്‍ യൂണിഫോമിന്റെ വില സ്‌കൂളുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. യൂണിഫോം നിരക്ക് കൂടിയാല്‍ സ്‌കൂള്‍ മാറ്റാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നത് ഒഴിവാക്കാനാണ് ഇത്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions