യു.കെ.വാര്‍ത്തകള്‍

വിമാന യാത്രയ്ക്കിറങ്ങുന്നവര്‍ പോര്‍ട്ടബിള്‍ ചാര്‍ജര്‍ ലഗേജില്‍ നിന്ന് ഒഴിവാക്കണം

വിമാന യാത്രയില്‍ ബ്രിട്ടീഷുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പോര്‍ട്ടബിള്‍ ചാര്‍ജര്‍ ലഗേജില്‍ നിന്ന് ഒഴിവാക്കേണ്ടിവരും. യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉള്‍പ്പെടെ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ക്വാളിറ്റി കുറഞ്ഞതും കേടായതുമായ ലിഥിയം ബാറ്ററികള്‍ നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. ഇത്തരം സാധനങ്ങള്‍ ചൂടാകുകയും തീ പിടിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. അത് യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും സിഎഎ മുന്നറിയിപ്പില്‍ പറയുന്നു.

പോര്‍ട്ടബിള്‍ ബാറ്ററിയില്‍ നിന്ന് ജനുവരിയില്‍ തീ പിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് എയര്‍ലൈനുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യാത്ര പുറപ്പെടും മുമ്പ് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണം. ഫ്‌ളൈറ്റിനായി ബാഗുകള്‍ പാക്ക് ചെയ്യുമ്പോള്‍ നിരോധിച്ചവയുള്ളതായി പലരും മറക്കും. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.


  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions