ചരമം

മക്കളെ കാണാന്‍ സന്ദര്‍ശക വിസയില്‍ യുകെയിലെത്തിയ തൊടുപുഴ സ്വദേശി വീണു മരിച്ചു

ആഷ്‌ഫോര്‍ഡ്: മക്കളെ സന്ദര്‍ശിക്കാന്‍ വിസിറ്റിംഗ് വിസയിലെത്തിയ പിതാവ് ആഷ്‌ഫോര്‍ഡില്‍ നിര്യാതനായി. തൊടുപുഴ ഉടുമ്പന്നൂര്‍ നടുക്കുടിയില്‍ എന്‍ വി ജെയിംസ് (ചാക്കോച്ചന്‍ -76) ആണ് കെന്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ മരിച്ചത്.

പെസഹാ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിപോകുമ്പോള്‍ കാല്‍ തട്ടി വീണ് പരിക്ക് പറ്റിയ ചാക്കോച്ചനെ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിന് ഏറ്റ ക്ഷതം മൂലമുണ്ടായ രക്തസ്രാവം നിലക്കാത്തിരുന്നതാണ് മരണ കാരണം. രണ്ടാഴ്ച മുന്‍പാണ്, രണ്ട് മാസം മക്കളോടൊപ്പം ചിലവഴിക്കാന്‍ ഇദ്ദേഹം യുകെയില്‍ എത്തിയത്.

സംസ്‌കാരം പിന്നീട് ഉടുമ്പന്നൂര്‍ മങ്കുഴി പള്ളിയില്‍ നടക്കും. ഭാര്യ: ആനീസ് കുറിച്ചിയില്‍ കുടുംബാംഗമാണ്. മക്കള്‍: റിജോ ജെയിംസ് (ന്യൂ കാസില്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ് - മോട്ടര്‍ വെ (മോട്ടോ സര്‍വ്വീസ്- യുകെ) കമ്പനി ഓപ്പറേഷന്‍ മാനേജര്‍) സിജോ ജെയിംസ് (ആഷ് ഫോര്‍ഡ് - സോഷ്യല്‍ വര്‍ക്കര്‍, കെന്റ് കൗണ്ടി)

മരുമക്കള്‍ : ഷിനു റിജോ, പുല്ലാട്ട്, അരുവിത്തുറ, വീണ സിജോ, കരുണാറ്റുമ്യലില്‍, കല്ലറ. സഹോദരങ്ങള്‍: പരേതനായ മത്തച്ഛന്‍ നടുക്കൂടി (ഉടുമ്പന്നൂര്‍)

സിസ്റ്റര്‍. ജോര്‍ജിന നടുക്കൂടി (ഹോളി ക്രോസ് ഹോസ്പിറ്റല്‍, അംബികപൂര്‍, ചത്തിസ്ഗഡ്), മേരിക്കുട്ടി ജെയിംസ് തുറക്കല്‍ (മുതലക്കോടം), ഗ്രേസി ജോസഫ് കുന്നുംപുറത്ത് (നെയ്യശ്ശേരി), ഫില്‍സി തോമസ് ഓണാട്ട് (ബ്രിസ്ബന്‍, ഓസ്‌ട്രേലിയ)

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions