ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നി പല സര്‍വീസുകളും സമയം പാലിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് പാകിസ്ഥാന് മുകളിലൂടെ പറക്കാന്‍ ഇനി അനുമതിയില്ല. അതിര്‍ത്തി വലം വച്ചു പോകേണ്ട അവസ്ഥയാണ് വിമാനങ്ങള്‍.
കശ്മീര്‍ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാനും വ്യോമ പാത അടച്ചു പ്രതികരിക്കുകയായിരുന്നു.
വടക്കേ അമേരിക്കയിലേക്കുള്ള ചില വിമാനങ്ങള്‍ക്ക് യൂറോപ്പിലിറക്കി ഇന്ധനം നിറക്കേണ്ട സാഹചര്യമുണ്ട്. അതിനു ശേഷമാണ് വിമാനങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രം കടക്കുന്നത്. നാലു മണിക്കൂറാണ് യാത്ര വൈകുന്നത്.
പാകിസ്താന്‍ വ്യോമപാത അടച്ചതോടെ ഇന്‍ഡിഗോ ചില സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഡല്‍ഹിയില് നിന്ന് ഷിക്കാഗോയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്. പലപ്പോഴും ഇന്ധനം നിറയ്ക്കാന്‍ ഇടയ്ക്ക് ലാന്‍ഡിങ് നടത്തേണ്ട അവസ്ഥയാണ്. ഇതു വലിയ യാത്രാ ദുരിതവും സമയ നഷ്ടവുമുണ്ടാക്കുകയാണ്.