യു.കെ.വാര്‍ത്തകള്‍

യുകെയെ കാത്തിരിക്കുന്നത് ചൂടേറിയ മെയ്; ഇത്തവണ രേഖപ്പെടുത്തുക റെക്കോര്‍ഡ് താപനിലയെന്ന് ഗവേഷകര്‍

ഈ വര്‍ഷത്തെ മെയ് മാസത്തില്‍ റെക്കോര്‍ഡ് താപനിലയെന്ന് ഗവേഷകര്‍. മെയ് 1 വ്യാഴാഴ്ച തന്നെ ഏറ്റവും ചൂടേറിയ ദിവസങ്ങളില്‍ ഒന്നായിരിക്കുമെന്ന് ഗവേഷകര്‍. ഈ ദിവസം തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ താപനില 29°C ല്‍ എത്താന്‍ സാധ്യതയുണ്ട്. 1990 ല്‍ ലോസിമൗത്തില്‍ രേഖപ്പെടുത്തിയ 27.4°C എന്ന മുന്‍ റെക്കോര്‍ഡിനെ മറികടന്നുള്ള താപനിലയായിരിക്കും ഇത്. രാജ്യത്തുടനീളം താപനില സാധാരണ രേഖപ്പെടുത്തിയതിനേക്കാള്‍ 7°C മുതല്‍ 11°C വരെ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. മെയ് 1 നു ശേഷം താപനില ക്രമേണ കുറയുമെന്നും ഗവേഷകര്‍ പറയുന്നു.

ഏറ്റവും ചൂടേറിയ കാലാവസ്ഥ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലായിരിക്കും. ഇവിടെ താപനില 27C ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് വെയില്‍സില്‍ ഏകദേശം 26C താപനില ഉണ്ടാകുമെന്നാണ് പ്രവചനം. യുകെയിലെ മിക്ക ഭാഗങ്ങളിലും അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയര്‍ന്നതായിരിക്കും. എന്നാല്‍ സ്കോട്ട്ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ ഇത് കുറവാണ്. UV (അള്‍ട്രാവയലറ്റ്) അളവ് സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. ഉയര്‍ന്ന അള്‍ട്രാവയലറ്റ് അളവ് സൂര്യതാപം, ചര്‍മ്മത്തിന് കേടുപാടുകള്‍, ചര്‍മ്മ കാന്‍സര്‍ പോലുള്ള ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

ഈ ചൂടേറിയ കാലാവസ്ഥയില്‍ ഉയര്‍ന്ന SPF ഉള്ള സണ്‍സ്ക്രീന്‍ ധരിക്കുക, പരമാവധി സൂര്യപ്രകാശമുള്ള സമയങ്ങളില്‍ (സാധാരണയായി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ) തണലില്‍ തുടരുക, സണ്‍ഗ്ലാസുകള്‍ ധരിക്കുക, തൊപ്പിയും ഇളം വസ്ത്രവും ധരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം തന്നെ പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനും വെയില്‍സിനും വിപരീതമായി സ്കോട്ട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും താരതമ്യേനെ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions