യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ നാലിലൊന്ന് രോഗികളുടെയും മെഡിക്കല്‍ രേഖകളില്‍ പിഴവ്

ഇംഗ്ലണ്ടില്‍ രോഗികള്‍ക്ക് സമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കവേ രോഗിയുടെ ഫയലില്‍ തെറ്റുകളും കടന്നുവരുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ നാലിലൊന്ന് രോഗികളുടെയും മെഡിക്കല്‍ രേഖകളില്‍ തെറ്റുകള്‍ കടന്നുകൂടുന്നുവെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

രോഗം, ഉപയോഗിക്കുന്ന മരുന്നുകള്‍, നല്‍കിയിട്ടുള്ള ചികിത്സകള്‍ എന്നിവ സംബന്ധിച്ച സുപ്രധാന വിവരങ്ങളിലാണ് പിശകുകള്‍ കടന്നുകൂടുന്നത്. ഈ മണ്ടത്തരങ്ങള്‍ മൂലം രോഗികള്‍ക്ക് ഡയഗനോസ്റ്റിക് ടെസ്റ്റുകളും, ചികിത്സകളും നിഷേധിക്കപ്പെടുകയോ, പരിചരണം ലഭ്യമാകാതെ പോകുകയോ, ആവശ്യമില്ലാത്ത മരുന്നുകള്‍ നല്‍കപ്പെടുകയോ ചെയ്യുന്നുവെന്നും എന്‍എച്ച്എസ് വാച്ച്‌ഡോഗ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ചില രോഗികളുടെ ഔദ്യോഗിക മെഡിക്കല്‍ ചരിത്രത്തില്‍ ഒരിക്കലും ബാധിച്ചിട്ടില്ലാത്ത രോഗങ്ങള്‍ പോലും ഇടംപിടിച്ചുവെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പറയുന്നു. അടിസ്ഥാന കാര്യങ്ങളെങ്കിലും ശരിയാക്കാനാണ് ഹെല്‍ത്ത്‌വാച്ച് ഇംഗ്ലണ്ട് എന്‍എച്ച്എസിന് നല്‍കുന്ന ഉപദേശം. ജീവനക്കാര്‍ രോഗികളുടെ വിവരങ്ങളും, ചികിത്സകളും രേഖപ്പെടുത്തുമ്പോള്‍ കൃത്യമായിരിക്കാന്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം ഉയരുന്നത്.

ഇംഗ്ലണ്ടിലെ 1800 മുതിര്‍ന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ 23% പേര്‍ക്കും തങ്ങളുടെ മെഡിക്കല്‍ രേഖകളില്‍ തെറ്റുകള്‍ കടന്നുകൂടിയതായി അനുഭവം നേരിട്ടതായി കണ്ടെത്തി. പേരും, ജനനതീയതിയും ഉള്‍പ്പെടെ തെറ്റുന്നുണ്ട്. എന്നാല്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ തെറ്റിപ്പോകുന്നത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഹെല്‍ത്ത്‌വാച്ച് ചീഫ് എക്‌സിക്യൂട്ടീവ് ലൂസി അന്‍സാരി പറഞ്ഞു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions