യു.കെ.വാര്‍ത്തകള്‍

ചെങ്കോട്ടയായ റണ്‍കോണിലെ ഉപതെരഞ്ഞെടുപ്പില്‍ ഫരാഗിന്റെ റിഫോം യുകെ ആറ് വോട്ടിന് ലേബറിനെ അട്ടിമറിച്ചു

ചെങ്കോട്ടയായി കരുതപ്പെടുന്ന റണ്‍കോണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ ഗവണ്‍മെന്റിനെ ഞെട്ടിച്ചു കേവലം ആറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറി ഫരാഗിന്റെ റിഫോം യുകെ. 15000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം കൈയടക്കി വെച്ചിരുന്ന ലേബറിനെ ഞെട്ടിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും കനത്ത പ്രഹരം നല്‍കിയാണ് വിജയം.
കടുത്ത പോരാട്ടം അരങ്ങേറിയതോടെ വോട്ടെണ്ണല്‍ രണ്ട് തവണയാണ് നടന്നത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കേവലം നാല് വോട്ട് ഭൂരിപക്ഷത്തിലാണ് റിഫോം മുന്നിലെത്തിയത്. എന്നാല്‍ ഇത് വീണ്ടും എണ്ണിയതോടെ ലേബര്‍ പ്രതീക്ഷിച്ച അസ്തമിച്ച് കൊണ്ട് ഭൂരിപക്ഷം ആറായി ഉയര്‍ന്നു.

എംപിയായിരുന്ന ലേബര്‍ പാര്‍ട്ടി പ്രതിനിധി മൈക്ക് അസ്സെമ്പറി രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപ തിരഞ്ഞെടുപ്പ്. ഇവിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വെറും നാലു വോട്ടുകള്‍ക്കാണ് റീഫോം യുകെ അട്ടിമറി വിജയം നേടിയത്. എന്നാല്‍ ലേബര്‍ പാര്‍ട്ടി റികൗണ്ടിങ് ആവശ്യപ്പെട്ടു

റിഫോം യുകെയ്ക്ക് വേണ്ടി സാറാ ജോവാന പോച്ചിനും ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി കാരന്‍ ലൂയിസ് ഷോറൂമുമാണ് മത്സരിക്കുന്നത്. ഇരുവരും വനിതാ സ്ഥാനാര്‍ത്ഥികളാണ്. 2024 ല്‍ ലേബര്‍ പാര്‍ട്ടി 22358 വോട്ടുകളാണ് കരസ്ഥമാക്കിയത്. അന്ന് രണ്ടാം സ്ഥാനത്തെത്തിയ റിഫോം യുകെ 7662 വോട്ടുകളാണ് നേടിയത്. കടുത്ത കുടിയേറ്റ വിരുദ്ധ പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു സര്‍വേ ഫലം നല്‍കിയ സൂചന.

റിഫോം പാര്‍ട്ടിയുടെ അഞ്ചാമത് എംപിയായി മാറിക്കൊണ്ട് സാറാ പോച്ചിനാണ് ചരിത്ര നേട്ടം കുറിച്ചത്. ലേബര്‍ എതിരാളിയുടെ 12,639ന് എതിരെ 12,645 വോട്ട് നേടിയാണ് തലനാരിഴ വ്യത്യാസത്തില്‍ പോച്ചിന്‍ വിജയം പിടിച്ചത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍, ടോറി സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച് റിഫോം വ്യാപകമായ നേട്ടമാണ് കൈവരിക്കുന്നത്.

ഡോങ്കാസ്റ്ററിലും, വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് ടൈന്‍സൈഡ് മേയര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ലേബറിന് ആശ്വാസമായി. ഗ്രേറ്റര്‍ ലിങ്കണ്‍ഷയറില്‍ റിഫോമിന്റെ ആന്‍ഡ്രിയ ജെന്‍കിന്‍സ് വിജയത്തിലേക്ക് നീങ്ങുകയാണ്.

ഉപതെരഞ്ഞെടുപ്പിന് പുറമെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെയും ആവേശത്തിലാണ് നിഗല്‍ ഫരാഗ് മാധ്യമങ്ങളെ കണ്ടത്. 'ഈ മുന്നേറ്റത്തിനും, പാര്‍ട്ടിക്കും ഇത് വലിയ നിമിഷമാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല, ഇത് ഇംഗ്ലണ്ടില്‍ ഉടനീളം സംഭവിക്കുന്നു', ഫരാഗ് പറഞ്ഞു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions