യു.കെ.വാര്‍ത്തകള്‍

വാടകക്കാരെ അനുകൂലിക്കുന്ന ഭേദഗതികളുമായി റെന്റേഴ്‌സ് റൈറ്റ് ബില്‍

വാടകക്കാര്‍ക്ക് ആശ്വാസകരമായ റെന്റേഴ്‌സ് റൈറ്റ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സൂക്ഷ്മ പരിശോധന നടന്നുവരികയാണ്. നൂറോളം ഭേദഗതികളാണ് ബില്ലില്‍ കൊണ്ടുവരുന്നത്. ഇംഗ്ലണ്ടിലെ വാടകക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്.

വാടകക്കാരുടെ അവകാശ ബില്ലിന്റെ പല ഭാഗങ്ങളും ലേബറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. വാടകക്കാരുടെ അവകാശ ബില്ല് പാര്‍ട്ടിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു. പുതിയതും നിലവിലുള്ളതുമായ വാടകക്കാര്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

പെട്ടെന്ന് കുടിയൊഴിപ്പിക്കാനാകില്ല, വാടക വീട് ഒഴിപ്പിക്കാനും വാടക കൂട്ടാനും മാനദണ്ഡങ്ങളുണ്ട്. സാധുവായ കാരണം ഉണ്ടെങ്കില്‍ മാത്രമേ കുടിയിറക്കാനാകൂ. വാടകക്കാരന്‍ വസ്തുവിലേക്ക് 12 മാസത്തെ കരാറില്‍ മാറിയാല്‍ അവരെ കുടിയിറക്കലിന് സംരക്ഷിക്കും. വീട്ടുടമ പ്രോപ്പര്‍ട്ടി വില്‍ക്കാനോ താമസം മാറ്റാനോ ആഗ്രഹിച്ചാല്‍ നാലു മാസം മുമ്പ് വാടകക്കാരെ അറിയിക്കണം.

കോടതിയില്‍ വാക്ക് തര്‍ക്കങ്ങളും അവകാശ വാദങ്ങളും കൂടുന്നതോടെ ബില്ലിന് ശേഷം നിരവധി അധിക കേസുകള്‍ വന്നേക്കുമെന്നും ബില്ലില്‍ ഒരുവിഭാഗം വിമര്‍ശനമുയര്‍ത്തുന്നുണ്ട്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions