യു.കെ.വാര്‍ത്തകള്‍

രാജകുടുംബവുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; മനം മാറ്റത്തില്‍ ഹാരി രാജകുമാരന്‍

ബ്രിട്ടീഷ് രാജകുടുംബവുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പരാജയപ്പെട്ടതില്‍ അതിയായ വേദന തോന്നിയെന്നും ഹാരി പറഞ്ഞു. പിതാവ് ചാള്‍സ് മൂന്നാമന്‍ സുരക്ഷാ കാരണങ്ങളാല്‍ തന്നോട് സംസാരിക്കാറില്ലെന്നും അദ്ദേഹത്തിന് ഇനി എത്രകാലം ബാക്കിയുണ്ടെന്നറിയില്ല, കുടുംബവുമായി അനുരഞ്ജനത്തിന് താല്‍പ്പര്യമുണ്ടെന്നും ഹാരി പറഞ്ഞു.

പിതാവുമായുള്ള ബന്ധം എത്രത്തോളം വഷളായെന്ന് വ്യക്തമാക്കി കൊണ്ട് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായത്. ഇതിന് പുറമെ ഇനിയൊരിക്കലും ഭാര്യയെയും, മക്കളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹാരി വ്യക്തമാക്കി. കുടുംബവുമായി നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, താനൊരു പുസ്തകം എഴുതിയത് പലര്‍ക്കും മാപ്പ് നല്‍കാന്‍ കഴിയാത്ത കുറ്റമാണെന്നും ഹാരി പറയുന്നു.

സുരക്ഷ ഉപയോഗിച്ച് രാജകുടുംബത്തിലെ അംഗങ്ങളെ പുറം ലോകവുമായി ബന്ധപ്പെടുന്നത് ഒഴിവാക്കി, തടവിലിടുകയാണ് ചെയ്യുന്നതെന്ന് ഡ്യൂക്ക് ആരോപിച്ചു. 'എന്റെ മക്കളെ സ്വന്തം നാട് കാണിക്കാന്‍ കഴിയില്ലെന്നത് ഏറെ ദുഃഖകരമാണ്', അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുകെയില്‍ സുരക്ഷ ലഭിക്കാനായി നടത്തിയ നിയമപോരാട്ടം അപ്പീല്‍ കോടതിയും തള്ളിയിരുന്നു.

'പുസ്തകം എഴുതിയതില്‍ തീര്‍ച്ചയായും എന്റെ കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് എന്നോട് ക്ഷമിക്കാനാകില്ല. ഒരിക്കലും അവര്‍ എന്നോട് ക്ഷമിക്കണമെന്നില്ല. എന്നാല്‍ എനിക്കെന്റെ കുടുംബത്തോട് സ്നേഹമാണ്. അവരുമായി വഴക്കിടുന്നതില്‍ അര്‍ത്ഥമില്ല. കുടുംബവുമായുളള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വളരെ വിലപ്പെട്ടതാണ് ഈ ജീവിതം. അനുരഞ്ജനം വേണമെന്നാണ് എന്റെ ആഗ്രഹം. അവരുടെ താല്‍പ്പര്യങ്ങള്‍ കൂടി ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതുണ്ട്'-ഹാരി പറഞ്ഞു.

2018-ലാണ് ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായത്. 2020 ജനുവരിയില്‍ തങ്ങള്‍ കൊട്ടാരം വിടുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചു. രാജകൊട്ടാരവും ആ വേര്‍പിരിയല്‍ ഔദ്യോഗികമായി അംഗീകരിച്ചു. തന്റെ പിതാവും സഹോദരനും രാജകീയ ജീവിതത്തിന്റെ ഭ്രമത്തില്‍ അടിമപ്പെട്ടുവെന്നും അവര്‍ക്ക് സ്വകാര്യജീവിതം നഷ്ടമായെന്നുമാണ് ഹാരി അന്ന് പറഞ്ഞത്. താന്‍ കൊട്ടാരം വിടുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ നീ എഴുതുമ്പോള്‍ ഇതെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ആശങ്കയാണ് പിതാവ് പങ്കുവെച്ചതെന്നും മേഗന്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തവണ്ണം അന്ധരാണ് കൊട്ടാരത്തിലുളളവരെന്നും ഹാരി നേരത്തെ പറഞ്ഞിരുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions