22 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നു'; വിവാഹമോചനം പ്രഖ്യാപിച്ച് നടി ലക്ഷ്‌മിപ്രിയ, പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു
ഭര്‍ത്താവ് ജയേഷുമായി വേര്‍പിരിയുകയാണെന്നുള്ള നടി ലക്ഷ്‌മിപ്രിയയുടെ പോസ്റ്റ് പിന്‍വലിച്ചു. താന്‍ വിവാഹമോചിതയായെന്നുള്ള പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് പിന്‍വലിച്ചത്. ചേരാത്ത ജീവിതത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. പിന്‍വലിച്ചെങ്കില്‍ പോലും ഇപ്പോഴും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ട്.
ലക്ഷ്‌മിപ്രിയയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നത്:
'ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 40കളുടെ തുടക്കത്തില്‍ ജീവിതം എത്തിനില്‍ക്കുന്ന വേളയില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനം എടുക്കേണ്ടതായി വന്നിരിക്കുന്നു. കുടുംബവിശേഷങ്ങള്‍ ഒരിക്കലും ഞാന്‍ സോഷ്യല്‍മീഡിയയില്‍ അമിതമായി പങ്കുവയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാന്‍ പറയുന്നത്.
വിവാഹത്തിന്റെ ആദ്യനാളുകളിലാണ് ഡിവോഴ്‌സ് വര്‍ദ്ധിക്കുന്നത്. കൗമാരം മുതല്‍ ഈ പ്രായം വരെ തുടരുന്ന ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോള്‍ എവിടെയോ ആ കണക്ഷന്‍ ഞങ്ങള്‍ക്ക് നഷ്‌ടമായിരിക്കുന്നു. തെറ്റും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്‌നമാണ്. ആയതിനാല്‍ ചേര്‍ത്തുവച്ചാലും ചേരാത്ത ജീവിതം, അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്. സ്വപ്‌നത്തില്‍ പോലും കരുതിയിരുന്ന കാര്യമല്ല ഇത്. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ സെപ്പറേഷന്‍ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണല്‍ ബോണ്ടിംഗ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മകള്‍ ഇതൊക്കെ മാനിക്കാന്‍ അപേക്ഷിക്കുന്നു.'
2005ലായിരുന്നു ലക്ഷ്‌മിപ്രിയയുടെയും ജയേഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് മാതംഗി എന്ന ഒരു മകളുണ്ട്. സംഗീതജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്‌മിയുടെ ഭര്‍ത്താവ് ജയേഷ്.