യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം അമിതവണ്ണം


ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ വീതം അമിതവണ്ണം മൂലം ബുദ്ധിമുട്ടുകയാണ്. പലര്‍ക്കും ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്വകാര്യ സ്റ്റോറില്‍ നിന്ന് വാങ്ങേണ്ടിവരുമ്പോള്‍ നല്‍കേണ്ടിവരുന്നത് 150 പൗണ്ടാണ്. അമിത വണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ ഫാര്‍മസികളിലെ ഓവര്‍ ദി കൗണ്ടര്‍ കണ്‍സള്‍ട്ടേഷന് ശേഷം ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒസെംബിക്, വിഗോവി, മൗന്‍ജാരോ തുടങ്ങിയ മരുന്നുകള്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ വിലയായ 9.90 പൗണ്ടിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ സ്വകാര്യ സ്റ്റോറില്‍ 150 പൗണ്ടു നല്‍കിയാണ് പലരും വാങ്ങുന്നത്.

നിലവില്‍ ക്ലിനിക്കല്‍ ആവശ്യമുള്ള രോഗികള്‍ക്ക് മാത്രമായാണ് ഇഞ്ചക്ഷനുകള്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനില്‍ നല്‍ുന്നത്. വീഗോവിക്കായി ഹെല്‍ത്ത് സര്‍വീസില്‍ രണ്ടുവര്‍ഷത്തെ വെയ്റ്റിങ് ലിസ്റ്റാണ് ഉള്ളത്. മാത്രമല്ല ഇംഗ്ലണ്ടില്‍ താമസിക്കുന്നവരില്‍ മൂന്നിലൊന്ന് പേരും അമിത വണ്ണമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ സാഹചര്യത്തില്‍ മരുന്നുകള്‍ പ്രിസ്‌ക്രിപ്ഷന്‍ വിലക്ക് ഫാര്‍മസികളില്‍ ലഭ്യമാക്കുന്നത് ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണകരമാകും. ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളുമായി ലക്ഷക്കണക്കിന് പൗണ്ടുകളുടെ കരാര്‍ തയ്യാറാവുകയാണ്. രോഗം വരുന്നത് തടയാനും അമിതവണ്ണം കുറച്ച് ആരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമം.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions