യു.കെ.വാര്‍ത്തകള്‍

റെഡ്ഡിങ്ങില്‍ മരണമടഞ്ഞ ആശിഷ് തങ്കച്ചന് ചൊവ്വാഴ്ച പ്രിയപ്പെട്ടവര്‍ വിട നല്‍കും

പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനാകാത്തതായിരുന്നു കാര്‍ഡിഫിലെ ആശിഷ് തങ്കച്ച(35)ന്റെ വിയോഗം. നാളെ സെന്റ് കാഡോസ് കാതലിക് ചര്‍ച്ചില്‍ രാവിലെ 9 മണി മുതല്‍ ആശിഷിന് പ്രിയപ്പെട്ടവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തും. 10.30 മുതല്‍ കുര്‍ബാനയും 12.30 മുതല്‍ വീണ്ടും പൊതുദര്‍ശനം നടക്കും. 2.15 ഓടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകും. തോണ്‍ഹില്‍ റോഡിലെ നോര്‍ത്തേണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.

ഏപ്രില്‍ 11-ാം തീയതിയാണ് ആശിഷ് മരണത്തിനു കീഴടങ്ങിയത്. ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനാണ് ആശിഷ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിന്‍ ആണ് ഭാര്യ, മകന്‍ ജൈടന്‍ (5). സഹോദരി ആഷ്‌ലി

കലാ കായിക മേഖലകളില്‍ നിറഞ്ഞ് നിന്ന ആശിഷ് ഒരു നല്ല ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ഡാന്‍സ് ഷോയില്‍ പങ്കെടുത്തിരുന്നു. കാര്‍ഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിലെ മികച്ച താരമായിരുന്നു.

നമ്പര്‍ വണ്‍ ബാഡ്മിന്റണ്‍ പ്ലെയര്‍ കൂടിയായിരുന്നു. ദേശീയതലത്തില്‍ വളരെയേറെ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ചാമ്പ്യന്‍ ആയിരുന്നു. ആശിഷിന് വലിയൊരു സൗഹൃദ വലയവുമുണ്ടായിരുന്നു.

ദേവാലയത്തിന്റെ വിലാസം

St. Cadocs Catholic Church, Burnham Ave, Llanrumney, Cardiff, CF3 5LQ


സെമിത്തേരിയുടെ വിലാസം


Northern Cemetery, Thornhill Road, Rhiwbina, Cardiff, CF14 9UB

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions